പറയാതെ വയ്യ
February 11, 2017, 12:25 am
'ജീവൻ രക്ഷയും കച്ചവടം' എന്ന ലേഖന പരമ്പര വായിക്കുവാൻ സാധിച്ചു.
അതിൽ കൊടിയ വ്യാധികളാൽ അനുനിമിഷം പിടയുന്ന നിർദ്ധനരും നിരാശ്രയരുമായ രോഗികളുടെ മുന്നിൽ ഡോക്ടർമാർക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും രൂപത്തിൽ മാത്രമേ പ്രത്യക്ഷപ്പെടാനാവൂ എന്നുകൂടി വായിച്ചപ്പോൾ ഇതെഴുതണമെന്ന് തോന്നി.
ദൈവതുല്യരായി ഞാൻ കാണുന്ന ഡോക്ടർമാരിൽ ചിലർ സമൂഹത്തിലുണ്ടാക്കുന്ന പോറലുകൾ ചെറുതൊന്നുമല്ലെന്ന് എനിക്ക് പല അനുഭവങ്ങളുമുണ്ട്. 15 വർഷക്കാലം ഇന്ത്യൻ വ്യോമസേനയിൽ സേവനം അനുഷ്ഠിക്കാൻ ഭാഗ്യം ലഭിച്ചയാളായതിനാലും എല്ലാം സഹിച്ചുവെന്ന് മാത്രം.
മൂത്രാശയ സംബന്ധമായ അസുഖത്തിന് ഒരിക്കൽ കൊല്ലത്തേ ഒരു പ്രമുഖ ആശുപത്രിയിൽ പോകേണ്ടിവന്നു. കേന്ദ്രഗവൺമെന്റ് ജീവനക്കാരനായിരുന്ന എനിക്ക് ആ ആശുപത്രിയിൽ സൗജന്യ ചികിത്സയല്ലെന്ന് അറിയാമായിരുന്നിട്ടും അടിയന്തിര ചികിത്സയ്ക്കും മറ്റും അതേ മാർഗമുണ്ടായിരുന്നുള്ളൂ.കത്തീറ്ററുമായി
വീട്ടിൽക്കഴിയവേ പനിയുണ്ടായെന്ന സംശയത്താൽ എന്റെ വീട്ടിനടുത്തുള്ള ഒരു ജനറൽ മെഡിസിൻ ഡോക്ടറുടെ അഭിപ്രായം തേടി. അദ്ദേഹം ഒരു യൂറോളജിസ്റ്റുമായി
ഫോണിൽ സംസാരിച്ചതിനുശേഷം എന്നെ അടിയന്തരമായി അന്ന് വൈകിട്ട് തന്നെ തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയിലേക്ക് സർജറിക്ക് ചെല്ലാൻ നിർദ്ദേശിച്ചു. അടുത്തദിവസം രാവിലെ 8 മണിക്ക് മുൻപായി അവിടെ എത്തിയാലും മതിയെന്ന് പറഞ്ഞതിനാൽ യഥാസമയം ഞാനവിടെയെത്തി. 9 മണിക്ക് ശേഷം വന്ന ഡോക്ടർ ഒരുവിധ പരിശോധനയും നടത്താതെ എന്നോട് ഓപ്പറേഷന് സമ്മതമാണെങ്കിൽ അഡ്മിറ്റ് ആകാൻ നിർദ്ദേശിച്ചു. 11 മണിയോടെ വാർഡിൽവന്ന ഡോക്ടർ അദ്ദേഹത്തിന്റെ നഴ്സിംഗ് സ്റ്റാഫിനോട് പറയുകയുണ്ടായി, ''ഇതെന്റെ സ്വന്തം പേഷ്യന്റാണ്. ഞാനിന്ന് ചെന്നൈക്ക് പോകുന്നു. വെള്ളിയാഴ്ചമടങ്ങിവരും. ശനിയാഴ്ച ഓപ്പറേഷൻ നടത്തണം. അത്രയും ദിവസം പേ വാർഡ് കിട്ടാതെ അവിടെ കഴിയാൻ പ്രയാസമുണ്ടെന്ന മുടന്തൻ ന്യായം പറഞ്ഞു, ഞാൻ അടുത്തദിവസം ഡിസ്ചാർജ് വാങ്ങി തിരുവനന്തപുരത്തെ മറ്റൊരാശുപത്രിയിൽപ്പോയി. അവിടത്തെ മനുഷ്യസ്നേഹിയായ ഡോക്ടർ എന്നെ പരിശോധിച്ചതിനുശേഷം ഓപ്പറേഷൻ ചെയ്യുന്നതായിരിക്കും നല്ലത്.
കത്തീറ്റർ മാറ്റുന്ന വേദനയേ ഓപ്പറേഷന് ശേഷവും ഉണ്ടാവുകയുള്ളുവെന്ന് പറഞ്ഞപ്പോൾ ഓപ്പറേഷനും ഞാനും തയ്യാറെന്നറിയിച്ചു. അടുത്ത ബുധനാഴ്ച ഓപ്പറേഷൻ ചെയ്യാം. ചൊവ്വാഴ്ച വന്ന് അഡ്മിറ്റ് ആകുവാൻ നിർദ്ദേശിച്ചു. അതിനുമുൻപേ പേ വാർഡ് ബുക്ക് ചെയ്യണമെന്നും പറഞ്ഞു. ഞാനതെല്ലാം അനുസരിച്ചു. ഈശ്വരകൃപയാൽ ആ അസുഖം ഭേദമായി.
ശശി കെ. വെട്ടൂർ,
കല്ലമ്പലം.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ