ലാ അക്കാഡമി സ്ഥലം പരിഗണിക്കണം
February 12, 2017, 1:05 am
ഫെസ്‌റ്റിവൽ കോംപ്ളക്സ് തിരുവനന്തപുരം നഗരത്തിൽ തന്നെ വേണം. തിരുവല്ലത്ത് ചിത്രാഞ്ജലിയിലൊക്കെ പോകാൻ ആളുകൾക്ക് പ്രയാസമാകും. 13000 ത്തോളം ഡെലിഗേറ്റുകളാണ് കഴിഞ്ഞ ചലച്ചിത്രോത്സവത്തിൽ പങ്കെടുത്തത്. അതിനിയും കൂടും. ഫെസ്‌റ്റിവലിൽ പങ്കെടുക്കാൻ എത്തുന്നവർ മുഴുവൻ സമയവും ഇരുന്ന് സിനിമ കാണുകയല്ല. സുഹൃത്തുക്കളോടൊപ്പം നഗരത്തിൽ കറങ്ങും. ചിത്രാഞ്ജലിയിൽ അവരെ തടവിലിട്ടതുപോലെയാകും. ബസ് താഴെക്കൂടെയാണ് പോകുന്നത്. അവിടെ നിന്ന് ചിത്രാഞ്ജലിയിലേക്കു പിന്നെയും നടക്കണം. വിവരമുള്ളവർ ഇതൊന്നും അന്വേഷിക്കാതെ തീരുമാനം എടുക്കില്ല. നഗരത്തിൽ ടാഗോർ തിയറ്റർ ഉൾപ്പെടെ എത്രയോ സ്ഥലങ്ങൾ ഉണ്ട്. ലാ അക്കാഡമിയിലെപ്പോലെ സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത് പിടിച്ചെടുക്കണം. ലാ അക്കാഡമിയിലെ അധിക സ്ഥലം തന്നെ ഇതിനായി പരിഗണിക്കാവുന്നതാണ്. ചിത്രാഞ്ജലിയെന്ന നിലപാട് സർക്കാർ തിരുത്തണം.

- ചെലവൂർ വേണു
വൈസ് പ്രസിഡന്റ്
ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റിസ്

പരിഗണനാർഹം

നഗരത്തിന്റെ ഭാഗമെന്ന നിലയിൽ ലാ അക്കാഡമി അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്ത് ഫെസ്‌റ്റിവൽ കോംപ്ളക്‌സ് പണിയുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.
ഇപ്പോൾ തിരുവല്ലത്ത് ചിത്രാഞ്ജലിയിലാണ് ഫിലിം ഫെസ്‌റ്റിവൽ കോംപ്ളക്സ് പണിയാൻ ആലോചിക്കുന്നത്. സ്റ്റാച്യുവിൽ നിന്നാണെങ്കിൽ രണ്ടും ഏറെക്കുറെ ഒരു ദൂരം തന്നെയായിരിക്കും. എന്നാൽ പേരൂർക്കട കുറേക്കൂടി നഗരത്തിന്റെ ഭാഗം തന്നെയാണ്. യാത്രാസൗകര്യം കൂടി കണക്കിലെടുത്താൽ ശശികുമാർ മുന്നോട്ടുവച്ച നിർദ്ദേശം പരിഗണിക്കാവുന്നതാണ്.

കെ.ആർ. മോഹനൻ
മുൻ ചെയർമാൻ
ചലച്ചിത്ര അക്കാഡമി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ