എയ്‌ഡഡ് മേഖലയെ തകർക്കരുത്
February 12, 2017, 1:04 am
എയ്‌ഡഡ് മേഖലയെ തകർക്കരുതെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ അഭ്യർത്ഥന ഏറെ പ്രസക്തമാണ്. നിയമനത്തിനു വൻകോഴ വാങ്ങുന്ന രീതി മിക്ക സമുദായ - വ്യക്തി മാനേജ്‌മെന്റിലുമുണ്ട്. എന്നാൽ നിയമന അധികാരം മാനേജ്‌മെന്റിൽ നിന്ന് ഉടനടി മാറ്റണമെന്ന വാദം ഒട്ടേറെ പ്രശ്നങ്ങൾക്കു വഴിവയ്ക്കും. എയ്‌ഡഡ് നിയമനം സർക്കാർ നടത്തണമെന്ന് പൊതുസമൂഹം ആവശ്യപ്പെടുമ്പോൾ, നിയമനാധികാരവും അതിന്റെ കോഴയും തങ്ങൾക്കു തന്നെയെന്ന് മാനേജർമാർ വാദിക്കുന്നു. ഈ തർക്കത്തിന് ഒരു താത്‌കാലിക പരിഹാരമുണ്ട്. ഏതെങ്കിലും സർക്കാർ ഏജൻസി, സംസ്ഥാന തലത്തിൽ മത്സരപ്പരീക്ഷ നടത്തി വിഭാഗവും വിഷയവും തിരിച്ച് പട്ടികകൾ തയ്യാറാക്കട്ടെ, പട്ടികയിൽ എവിടെനിന്നു വേണമെങ്കിലും മാനേജർക്കു നിയമനം നടത്താം.
എന്നാൽ, ഉയർന്ന മാർക്കു വാങ്ങി, പരീക്ഷയും അഭിമുഖവും കഴിഞ്ഞ്, യോഗ്യതയുടെ മാനദണ്ഡത്തിൽ കയറുന്ന സർക്കാർ അദ്ധ്യാപകരും പണത്തിന്റെ മാത്രം ബലത്തിൽ കയറുന്ന എയ്‌ഡഡ് അദ്ധ്യാപകരും തമ്മിൽ ശമ്പളത്തിലോ മറ്റാനുകൂല്യങ്ങളിലോ ഒരുവിധ വ്യത്യാസവും ഇല്ലെന്ന നിലവിലെ രീതി ഒട്ടും ആശാസ്യമല്ല. എയ്‌‌ഡഡ് ജീവനക്കാർക്ക് സർക്കാർ തന്നെ ശമ്പളം കൊടുത്തോട്ടെ. പക്ഷേ, സർക്കാർ നിരക്കിൽ പാടില്ല.
എയ്ഡഡ് ജീവനക്കാർക്കു ഗ്രാറ്റുവിറ്റിയും പെൻഷനും പൂർണമായും നിറുത്തലാക്കണം. നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് അത് 5000 - 10,000 രൂപവരെയായി നിജപ്പെടുത്തി അവസാനിപ്പിക്കണം.കാലക്രമത്തിൽ നിയമനം പൂർണമായും സർക്കാർ തന്നെ നടത്തുന്ന കാലത്ത് സർക്കാർ ജീവനക്കാർക്കു തുല്യമായ എല്ലാ ആനുകൂല്യങ്ങളും നൽകട്ടെ.

ജോഷി ബി. ജോൺ, മണപ്പള്ളി,കൊല്ലം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ