ഇനിയും മരിച്ചിട്ടില്ലാത്ത ഞങ്ങൾ
February 12, 2017, 1:06 am
കൊടുങ്ങല്ലൂരിൽ നിന്നുമാത്രം 31 പേർ കേരളത്തിൽ അടിയന്തിരാവസ്ഥക്കാലത്ത് ജയിലഴികളുടെ തണുപ്പ് അറിഞ്ഞു. അതിൽ 23 പേർ അന്നത്തെ മാവോയിസ്റ്റുകളാണ്. നാലുപേർ മാർക്‌സിറ്റ് പാർട്ടിക്കാർ (ധനമന്ത്രി ഐസക്ക് അടക്കം). മൂന്ന് ആർ.എസ്.എസുകാർ. പിന്നെ ഒരാൾ ഇന്ദിരാഗാന്ധിയുടെ ഫാസിസത്തിനെതിരെ നിലപാടെടുത്ത പരിവർത്തനവാദി കോൺഗ്രസുകാരൻ വി. രാമചന്ദ്രൻ.
രാമചന്ദ്രനടക്കം അഞ്ചുപേർ മരിച്ചു. ഇനിയും മരിച്ചിട്ടില്ലാത്ത ഞങ്ങൾ 24 പേർ ഇപ്പോൾ ബാക്കിയാണ്. ഞങ്ങൾ കരുതുന്നത് പെൻഷൻ അനുവദിക്കുന്നത് ആരുടെയും ഒൗദാര്യമല്ലെന്നുതന്നെയാണ്.
അധികാര രൂപങ്ങളുടെ മുന്നിൽ മുട്ടിലിഴയാൻ മടികാണിച്ചവരുടെ കൊടുങ്ങല്ലൂർ ചരിത്ര തുടർച്ചയിൽ ഞങ്ങളും ഉണ്ടായിരുന്നു എന്ന് മറക്കാതിരിക്കാൻ വേണ്ടി മാത്രം ഈ കുറിപ്പ്.
ടി.എൻ. ജോയ്
(നജ്‌മൽ ബാബു)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ