ലോ അക്കാഡമി ബോണ്ട
February 11, 2017, 12:05 am
വി. സുരേശൻ
പരീക്ഷണാടിസ്ഥാനത്തിലും പരീക്ഷാടിസ്ഥാനത്തിലും രൂപപ്പെടുത്തിയ ലോ അക്കാഡമി ബോണ്ട, ഹൈ അക്കാഡമി ബോണ്ട എന്നീ വിശിഷ്ട വിഭവങ്ങളുടെ പാചകക്കുറിപ്പ് ഇനി പറയുന്നു.
ചേരുവകൾ:
1. ഡ്രസ് ചെയ്ത കോഴി-അരകിലോ
2. നന്നായി ഡ്രസ് ചെയ്ത വിദ്യാർത്ഥികൾ-ആവശ്യത്തിന്
3. ജാതിപ്പേര്-250 ഗ്രാം
‌4. തന്തയ്ക്ക് വിളി (തൊലി കളഞ്ഞത്)-100 ഗ്രാം
5. പച്ചത്തെറി-5 എണ്ണം
6. ഒളികാമറ-ആവശ്യത്തിന്
മുകളിൽ പറഞ്ഞ ചേരുവകൾ നന്നായി കുഴച്ച് ഉരുളകളാക്കുക. സ്വാദ് വർദ്ധിക്കാനായി ഒരു നുള്ള് ഇന്റേണൽ മാർക്കും ഒരു നുള്ള് അറ്റന്റഡൻസും ചേർക്കുക. അതിനുശേഷം വിദ്യാർത്ഥികളോട് ഈ ഉരുളകളെ വെള്ളം തൊടാതെ വിഴുങ്ങാൻ കല്പിക്കുക. വിദ്യാർത്ഥികൾ അപ്രകാരം ചെയ്തുവെന്ന് ഒളികാമറയിലൂടെ ഉറപ്പ് വരുത്തിയശേഷം അവരെ അരമണിക്കൂർ നിറുത്തിപ്പൊരിക്കുക. ഇതോടെ ലോ അക്കാഡമി ബോണ്ട തയ്യാറായിക്കഴിഞ്ഞു. ഈ വിഭവം നന്നായി തണുത്തുകഴിഞ്ഞാൽ പരീക്ഷയ്ക്ക് ആവശ്യാനുസരണം വിളമ്പാം.
(ക്ഷമിക്കണം, ഈ ലോ അക്കാഡമി ബോണ്ട കഴിച്ചവർക്ക് അജീർണം കലശലായി എന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഹൈ അക്കാഡമി ബോണ്ടയുടെ പാചകവിധി മാറ്റിവച്ചിരിക്കുന്നു. എല്ലാം വിധിപോലെതന്നെ നടക്കട്ടെ).
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ