Friday, 31 March 2017 6.12 AM IST
വോൾവോ ബസുകൾ കേടാക്കി : മുൻ സി. എം.ഡി ഉൾപ്പെടെ പത്ത് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
February 17, 2017, 12:54 am
തിരുവനന്തപുരം: സ്വകാര്യ ബസ് ലോബിയിൽ നിന്ന് പണം വാങ്ങിക്കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ വോൾവോ ബസുകളുടെ എൻജിൻ കേടാക്കിയെന്ന ആരോപണത്തിൽ മുൻ സി. എം.ഡിയും എക്സിക്യൂട്ടിവ് ഡയറക്ടർമാരും വിജിലൻസ് വിഭാഗവുമടക്കം 10 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു.
2021വരെ പെർമിറ്റുള്ള വോൾവോ എസി ബസുകൾ മന:പൂർവം കേടാക്കി കോടികളുടെ നഷ്ടം വരുത്തിവച്ചതായി കാണിച്ച് വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവർ വി. വൈ. ശ്രീകുമാറും വിതുര ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ ജൂഡ് ജോസഫും നൽകിയ ഹർജിയിലാണ് ഉത്തരവ്. മുൻ സി. എം.ഡി ആന്റണി ചാക്കോ, ഡിപ്പോ എൻജിനിയർ എസ്. ഷിബു, ഡി.ടി.ഒ പി.ബാബു കുമാർ, അസി. എൻജിനിയർ ഉത്തമൻ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ കെ. എം. ശ്രീകുമാർ, ആർ. ചന്ദ്രബാബു, വിജിലൻസ് ഓഫീസർ ഇ.ജോൺ, ചീഫ് അക്കൗണ്ട്സ് ഓഫീസർ ആർ. സുധാകരൻ, വിജിലൻസ് ചെക്കർമാരായ ആസ്റ്റിൻ രാജ്, ശിവകുമാർ എന്നിവരെ പ്രതി ചേർത്താണ് ഹർജി .
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ