Friday, 31 March 2017 6.07 AM IST
പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തൽ സർക്കാർ ലക്ഷ്യം: മന്ത്രി രവീന്ദ്രനാഥ്
February 17, 2017, 4:50 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് സർക്കാരിന്റെ താത്പര്യമെന്ന് മന്ത്റി സി. രവീന്ദ്രനാഥ് പറഞ്ഞു. മതനിരപേക്ഷമായ ഒരു സംസ്കാരം ലഭ്യമാകണമെങ്കിൽ എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം കിട്ടണം. സ്വകാര്യ വിദ്യാഭ്യാസം മാത്രമുള്ള രാജ്യങ്ങളിൽ സമ്പൂർണ സാക്ഷരത പോലും സാദ്ധ്യമല്ല. എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടണമെന്നും മന്ത്റി പറഞ്ഞു.

പരീക്ഷാപ്പേടി കുറയ്ക്കാനും മാനസികസമ്മർദ്ദമക​റ്റാനും തൈക്കാട് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കോൾ കേരള സംഘടിപ്പിച്ച 'വിജയം സുനിശ്ചിതം' കൗൺസലിംഗ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി. കുട്ടികളെ ഭയപ്പെടുത്താനല്ല പരീക്ഷകൾ നടത്തുന്നത്. അവർക്ക് മാനസിക സംഘർഷം ഉണ്ടാകാത്ത രീതിയിൽ പരീക്ഷകൾ നടത്തുക എന്ന രീതിയാണ് സർക്കാർ അവലംബിക്കുന്നതെന്നും മന്ത്റി പറഞ്ഞു.

സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. കെ. മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എം. ഖലീൽ, കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം ഡയറക്ടർ ഡോ. എ.ആർ സുപ്രിയ, ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ കെ. ഇമ്പിച്ചിക്കോയ, മോഡൽ സ്‌കൂൾ പ്രിൻസിപ്പാൾ എം.ടി. ഷാജി എന്നിവർ സംബന്ധിച്ചു.

സ്‌കോൾ കേരള എല്ലാ ജില്ലയിലെയും തിരഞ്ഞെടുത്ത ഒരു കേന്ദ്രത്തിൽ കൗൺലിംഗ് സെന്ററുകൾ ആരംഭിക്കും. ടെലിഫോൺ മുഖേന കൗൺസലിംഗ് ആവശ്യമുള്ളവർ 04712302524 എന്ന നമ്പറിൽ ബന്ധപ്പെടണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ