ദേ സ്‌മൈലി പാമ്പ്
March 13, 2017, 11:25 am
വാഷിംഗ്ടൺ: ലോകത്തിലെ ആദ്യ ഇമോജി പെരുമ്പാമ്പുമായി ജോർജിയയിലെ സ്‌നേക്ക് ബ്രീഡറായ ജസ്റ്റിൻ കോബിൽക്ക. എട്ടു വർഷത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് പാമ്പിനെ സൃഷ്ടിച്ചത്. വെളുത്ത നിറമുള്ള പാമ്പിന്റെ ശരീരത്തിൽ ഓറഞ്ചു നിറത്തിലുള്ള മൂന്ന് ഇമോജികളാണുള്ളത്. ചില പാമ്പുകളുടെ ശരീരത്തിൽ സമാനമായ രൂപങ്ങൾ കാണാറുണ്ടെങ്കിലും യഥാർത്ഥ സ്‌മൈലികളുടെ രൂപത്തിലുള്ള മുഖങ്ങൾ കാണുന്നത് ഇതാദ്യമായാണെന്നാണ് റിപ്പോർട്ട്.

ജനിതക വ്യതിയാനം വരുത്തി സ്വാഭാവിക രീതിയിൽ ബ്രീഡ് ചെയ്യുകയായിരുന്നു. 30 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. മോഹവില നൽകി പാമ്പിനെ സ്വന്തമാക്കാൻ പലരും മുന്നോട്ടുവന്നെങ്കിലും തൽക്കാലം വിൽക്കാനില്ലെന്നാണ് ജസ്റ്റിൻ പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.