Monday, 27 March 2017 10.20 AM IST
പ്രധാനമന്ത്രി ആവാസ് യോജന: നഗരവാസികൾക്ക് ₹12 ലക്ഷം വരെ സബ്‌സിഡിയോടെ ഭവന വായ്‌പ
March 19, 2017, 7:33 am
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കൾക്കുള്ള വാർഷിക വരുമാനത്തിന്റെയും വായ്‌പാ തുകയുടെയും പരിധി ഉയർത്തി. '2022ഓടെ എല്ലാവർക്കും ഭവനം' എന്ന കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. 18 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നഗരവാസികളുടെ 12 ലക്ഷം രൂപ വരെയുള്ള ഭവന വായ്‌പയ്‌ക്ക് മൂന്നു ശതമാനം പലിശ സബ്‌സിഡി ലഭിക്കും.
12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ഒമ്പത് ലക്ഷം രൂപവരെയുള്ള വായ്‌പയ്‌ക്ക് നാല് ശതമാനമാണ് പലിശ സബ്‌സിഡി. പുതുക്കിയ പരിധിയേക്കാൾ കൂടുതൽ തുക വായ്‌പ നേടുന്നവർ ബാങ്കുകൾ നിഷ്‌കർഷിക്കുന്ന പലിശ നൽകണം. 20 വർഷമാണ് തിരിച്ചടവിന്റെ കാലാവധി. പുതുതായി വീട് നിർമ്മിക്കാനും വാങ്ങുന്നതിനും വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണത്തിനും ബാങ്ക്‌ വായ്‌പ ലഭിക്കും. വരുമാന നികുതി നൽകുന്ന സർക്കാർ ഉദ്യോഗസ്ഥർ വായ്‌പയെടുത്താൽ അവർക്കും സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കും.
ഹഡ്‌കോ, നാഷണൽ ഹൗസിംഗ് ബാങ്ക് എന്നിവയാണ് കേന്ദ്ര സർക്കാർ പദ്ധതിക്കായി നിയോഗിച്ചിട്ടുള്ള കേന്ദ്ര നോഡൽ ഏജൻസികൾ. ഇവയുമായി ധാരണാപത്രം ഒപ്പു വച്ചിട്ടുള്ള ബാങ്കുകളാണ് വായ്‌പ അനുവദിക്കുക. ബാങ്കുകളുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാകും വായ്‌പാ വിതരണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ