Monday, 24 April 2017 8.46 PM IST
സ്വാശ്രയ മേഖലയിൽ നിയമനിർമ്മാണം വേണം:ടി.എൻ.സീമ
March 21, 2017, 1:25 am
തിരുവനന്തപുരം: സ്വാശ്രയ മേഖലയിലെ അദ്ധ്യാപകരും ജീവനക്കാരും നേരിടുന്ന ചൂഷണം അവസാനിപ്പിക്കുന്നതിന് സമഗ്ര നിയമനിർമ്മാണം അനിവാര്യമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ.സീമ പറഞ്ഞു.
സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പ്രസവാവധി പോലും നിഷേധിക്കുന്ന മാനേജ്മെൻറ് പ്രവണത മാതൃത്വത്തോടുളള വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ വഹാബ്, എ. അരവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ