Monday, 27 March 2017 10.28 AM IST
ഇളയരാജയെന്ന വിഗ്രഹം ഉടഞ്ഞു: ജി.വേണുഗോപാൽ
March 21, 2017, 1:23 am
കോവളം സതീഷ്‌കുമാർ
 സംഗീതം ഹേതു മാത്രം: രമേശ് നാരായണൻ തിരുവനന്തപുരം: ''എന്തിനു വേണ്ടിയാണ് രാജാ സാർ എസ്.ബി സാറിന് വക്കിൽ നോട്ടിസയച്ചത്? മനസിൽ ഇളയരാജയെന്ന വിഗ്രഹത്തിന് ഒരു കൊട്ടാരത്തിന്റെ
വലുപ്പമുണ്ടായിരുന്നു. അത് തകർന്ന് തരിപ്പണമായി''-
താൻ സംഗീതം നൽകിയ ഗാനങ്ങൾ മുൻകൂർ അനുവാദമില്ലാതെ വേദിയിൽ പാടരുതെന്ന് കാണിച്ച് എസ്.പി.ബാലസുബ്രഹ്മണ്യം, കെ.എസ്.ചിത്ര എന്നിവർക്ക് ഇളയരാജ വക്കീൽ നോട്ടീസയച്ചതിനെ കുറിച്ച് ഗായകൻ ജി.വേണുഗോപാലന്റെ പ്രതികരണം ഇതായിരുന്നു. രാജാ സാറിന്റെ മൂന്ന് നാല് ഗാനങ്ങൾ ‌ഞാനും പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമാധുരി കൂടി ചേർന്നപ്പോഴാണ് പാട്ടുകളെ ജനം സ്വീകരിച്ചത്. അനശ്വര ഗാനങ്ങളുടെ പിറവിക്ക് അവകാശി ഒരാൾ മാത്രമല്ല- വേണുഗോപാൽ പറഞ്ഞു.
പാട്ട് സംഗീത സംവിധായകന്റെ മാത്രം അവകാശമല്ലെന്ന് പ്രശസ്ത സംഗീത സംവിധായകൻ രമേശ് നാരായണൻ പറ‌ഞ്ഞു. ''സംഗീത സംവിധായകൻ പാട്ടിന്റെ ഒരു ഹേതു മാത്രമാണ്. ഗായകർക്കും ഗാനം രചിക്കുന്നവർക്കും തുല്യ അവകാശമുണ്ട്. കീർത്തനമെഴുതി രാഗം ചിട്ടപ്പെടുത്തിയ ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങൾ യേശുദാസ് ഉൾപ്പെടെയുള്ളവർ പാടുന്നില്ലേ? ആർക്കെങ്കിലും റോയൽറ്റി കൊടുക്കുന്നുണ്ടോ? -അദ്ദേഹം ചോദിച്ചു.
പാട്ടിന് നൽകുന്ന സംഗീതത്തിന് അവകാശി സംഗീത സംവിധായകനാണെന്ന് എം.ജയചന്ദ്രൻ പറഞ്ഞു. പക്ഷേ , എസ്.പിയുടെ ഗാനാലാപനത്തിന്റെ അമ്പത് വർഷം ആഘോഷിക്കപ്പെടുന്ന സമയത്താണ് രാജസാർ വക്കീൽ നോട്ടീസയച്ചത്. ഇത് നേരത്തെ നേരിട്ട് പറയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉപജീവനത്തിനു വേണ്ടി ഗാനമേളക്കാർ ആരുടെ പാട്ടുകൾ പാടുന്നതിലും എതിർപ്പില്ല. എന്നാൽ, വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ വൻ തുക പ്രതിഫലം പറ്റി സംഗീത പരിപാടി അവതരിപ്പിക്കുന്നവർ റോയൽട്ടി നൽകുന്നതിൽ അപാകതയില്ല- ജയചന്ദ്രൻ വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ