Wednesday, 26 April 2017 3.30 PM IST
സ്വർണക്കടത്ത്: വിമാനത്താവളത്തിൽ ശ്രീലങ്കക്കാരി പിടിയിൽ
March 21, 2017, 1:24 am
തിരുവനന്തപുരം: മലദ്വാരത്തിൽ രണ്ട് സ്വർണക്കട്ടി ഒളിപ്പിച്ച് കടത്തിയ ശ്രീലങ്കൻ യുവതി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായി. സീത്തി ഫരീനയാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാലിന് കൊളംബോയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിയായിരുന്ന ഇവരെ കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. 100 ഗ്രാം വീതമുള്ള സ്വർണക്കട്ടികൾ ഇവർ മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. സ്വർണത്തിന് 5.50 ലക്ഷം രൂപ വിലവരും.
പത്തു ദിവസത്തിനിടെ 31പേരാണ് സ്വർണക്കടത്തിന് തിരുവനന്തപുരത്ത് പിടിയിലായത്. രണ്ടു കോടിയിലേറെ വിലയുള്ള സ്വർണവും പിടിച്ചെടുത്തു. മലേഷ്യയിൽ നിന്ന് 53 ലക്ഷം വിലയുള്ള 1.80 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഏഴുപേർ പിടിയിലായിരുന്നു. ഫെബ്രുവരി 27ന് ഇതേ വിമാനത്തിലെ യാത്രക്കാരായ എട്ട് ശ്രീലങ്കൻ വനിതകളെയും സ്വർണവുമായി പിടികൂടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ