ചായകുടിക്കാനെത്തിയ ആളെ കല്ലിന് തലയ്ക്കിടിച്ച് കൊല്ലാൻ ശ്രമം
April 19, 2017, 11:33 am
തിരുവനന്തപുരം: ചായകുടിക്കാൻ ജംഗ്ഷനിലെത്തിയ ആളെ മദ്യലഹരിയിലായിരുന്ന സംഘം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പാച്ചല്ലൂർ വാഴമുട്ടം കുന്നുംപാറ പ്രകാശിന് (62) നേരെയാണ് അക്രമണമുണ്ടായത്. ഇന്നലെ വൈകിട്ട് 7 മണിയോടെ പാറവിള കെ.എസ് റോഡിലായിരുന്നു സംഭവം. ജംഗ്ഷനിൽ മദ്യലഹരിയിലായിരുന്ന ലാലനും ഇയാൾക്കൊപ്പമുണ്ടായിരുന്നയാളുമാണ് തന്നെ ആക്രമിച്ചതെന്ന് പ്രകാശ് പൊലീസിനോട് പറഞ്ഞു. ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രകാശനെ ലാലൻ ഷർട്ടിന് കുത്തിപ്പിടിച്ചു. ഇത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ലാലനൊപ്പമുണ്ടായിരുന്നയാൾ പ്രകാശനെ ബലമായി പിടിച്ചിരുത്തുകയും ലാലൻ പരിസരത്ത് കിടന്ന കരിങ്കൽകഷണം ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.

രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടന്ന പ്രകാശിനെ പൊലീസെത്തി 108 ആംബുലൻസ് വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പ്രകാശിന്റെ തലതുന്നിക്കെട്ടിയശേഷം നിരീക്ഷണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പും ലാലൻ ഇവിടെവച്ച് പ്രകാശനെ പിടിച്ചുതളളിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ