Monday, 24 April 2017 9.03 AM IST
സിന്ധു മൂന്നാം റാങ്കിൽ
April 21, 2017, 12:29 am
ന്യൂഡൽഹി : ഇന്ത്യൻ വനിതാ താരം പി.വി. സിന്ധു ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ റാങ്കിംഗിലെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞവാരം അഞ്ചാം സ്ഥാനത്തായിരുന്നു സിന്ധു. അതിനുമുമ്പുള്ള വാരം കരിയർ ബെസ്റ്റായ രണ്ടാം റാങ്കിലെത്തിയിരുന്നു. ഈ വാരം സൈന നെഹ്‌വാൾ ഒൻപതാം റാങ്കിൽ നിന്ന് എട്ടാം സ്ഥാനത്തേക്ക് എത്തി. പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ കെ. ശ്രീകാന്തും സായ് പ്രണീതും യഥാക്രമം 21, 22 റാങ്കുകളിലാണ്. 13-ാം റാങ്കിലുള്ള അജയ് ജയ്‌റാമിനാണ് ഇന്ത്യൻ താരങ്ങളിൽ ഉയർന്ന സ്ഥാനം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ