Monday, 24 April 2017 9.10 AM IST
സംസ്ഥാനത്തുടനീളം കാർഷിക കർമ്മസേനകൾ: മന്ത്രി
April 21, 2017, 1:31 am
തിരുവനന്തപുരം: കാർഷിക കർമ്മസേനകൾ സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സമേതിയിൽ സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല്, പച്ചക്കറി എന്നിവയുടെ വികസനത്തിനായി 137 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭരണാനുമതി കിട്ടുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും. അടുത്ത നാലു വർഷത്തിനകം മൂന്നു ലക്ഷം ഹെക്ടറിൽ നെൽകൃഷി നടത്തും. എല്ലാ കൃഷിഭവനുകളിലും നെൽവയൽ മാപ്പ് തയ്യാറാക്കാനും മന്ത്രി നിർദ്ദേശിച്ചു. വയനാടിനെ പരമ്പരാഗത നെല്ലിനങ്ങളുടെ കേന്ദ്രമാക്കും. കരനെൽകൃഷി പതിനായിരം ഹെക്ടർ സ്ഥലത്തുകൂടി വ്യാപിപ്പിക്കും. സുഗന്ധ നെല്ലിനങ്ങൾ കർഷകരിൽ നിന്നും കൂടുതൽ വില നൽകി സംഭരിച്ച് മറ്റുള്ളിടങ്ങളിൽ കൃഷിക്കായി എത്തിക്കും. തരിശുനിലങ്ങളിൽ ഉഴുന്ന്, പയർ, എള്ള് എന്നിവ കൃഷിയിറക്കും. ഗ്രാമചന്തകൾ പ്രോത്സാഹിപ്പിക്കുകയും ബ്ലോക്ക്തലത്തിൽ പ്രദർശനത്തോട്ടങ്ങൾ തയ്യാറാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ