Monday, 24 April 2017 9.09 AM IST
ദേശീയ ചലച്ചിത്റ അവാർഡ് ജേതാക്കൾക്ക് സംസ്കൃത സർവകലാശാലയിൽ സ്വീകരണം
April 21, 2017, 4:08 pm
തിരുവനന്തപുരം: ദേശീയ ചലച്ചിത്റ അവാർഡ് ജേതാക്കളായ സുരഭി ലക്ഷ്മിയേയും സംവിധായകൻ ദിലീഷ് പോത്തനേയും സംസ്‌കൃത സർവകലാശാല ആദരിക്കുന്നു. ഏപ്റിൽ 24 തിങ്കളാഴ്ച രാവിലെ 11ന് കനകധാരാ ഓഡി​റ്റോറിയത്തിൽ വി.സി ദിലീപ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇരുവരും സർവകലാശാലയിലെ പൂർവവിദ്യാർത്ഥികളാണ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി ലക്ഷ്മി നൃത്തവിദ്യാർത്ഥിനിയായിട്ടാണ് സർവകലാശാലയിൽ എത്തിയത്. ഉപവിഷയമായി നാടകവും പഠിച്ചിരുന്നു. പിന്നീട് നാടകം മുഖ്യവിഷയമായി എം.എ. പൂർത്തിയാക്കി. ഇപ്പോൾ ഡോ. ഗോപൻ ചിദംബരത്തെ ഗൈഡാക്കി നാടകത്തിൽ ഗവേഷണം നടത്തുന്നു. സംവിധായകനുള്ള പുരസ്‌കാരം നേടിയ ദിലീഷ് പോത്തൻ സർവകലാശാലാ നാടകവിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു. തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ ചടങ്ങിൽ വിശിഷ്ടാതിഥിയാവും. സിൻഡിക്കേ​റ്റ് അംഗങ്ങളായ പ്റൊഫസർ കെ.കെ. വിശ്വനാഥൻ, ഡോ. കെ.ആർ. സജിത, ഫിനാൻസ് ഓഫീസർ ടി.എൽ. സുശീലൻ, രമേശ് വർമ്മ, കെ. കെ. കൃഷ്ണകുമാർ, നൃത്തവിഭാഗം മേധാവി ഡോ. സി. വേണഗോപാലൻ നായർ, സമന്വയ ചെയർമാൻ സി. സി. ജോർജ്ജ്, സംസ്‌കൃതി കൺവീനർ മഹേഷ് എം., യൂണിവേഴ്സി​റ്റി യൂണിയൻ ചെയർമാൻ രാഹുൽ ശിവൻ, നാടകവിദ്യാർത്ഥിനി ആതിര എന്നിവർ പങ്കെടുക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ