Tuesday, 25 April 2017 4.40 AM IST
പഴവങ്ങാടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചു
April 21, 2017, 4:05 pm
തിരുവനന്തപുരം: ചവറുകൂനയിൽ നിന്ന് തീ പടർന്നതിനെ തുടർന്ന് സമീപത്ത് പാർക്ക് ചെയ്‌തിരുന്ന കാറിന് തീപിടിച്ചു. പഴവങ്ങാടിയിൽ ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. ബാലരാമപുരം സ്വദേശി സന്ധ്യയുടെ കെ.എൽ.18 ഡി 22 77 നമ്പർ ഇന്നോവ കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ അയ്യപ്പാസിന് സമീപം വാഹനം പാർക്ക് ചെയ്ത് ഷോപ്പിംഗിന് പോയപ്പോഴായിരുന്നു സംഭവം. കാറിന്റെ ചവറുകൂനയിൽ കുന്നുകൂടിയിരുന്ന മാലിന്യങ്ങളിൽ നിന്ന് ടയറിലേക്ക് തീ പടരുകയായിരുന്നു. തീപിടിച്ച് ടയർ പൊട്ടിത്തെറിച്ചതോടെ വ്യാപിരകളും വഴിയാത്രക്കാരും പരിഭ്രാന്തരായി. ഇതിനിടെ വിവരമറിഞ്ഞ് ചെങ്കൽ ചൂളയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ കെടുത്തിയെങ്കിലും ഭാഗികമായി കത്തിയതിനെ തുടർന്ന് കാറിന് കേടുപാടുകളുണ്ടായിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ