Tuesday, 25 April 2017 4.39 AM IST
അനധികൃത നിയമനം:മന്ത്രി ജലീലിനെതിരെ വിജിലൻസിന് പരാതി
April 21, 2017, 4:53 pm
തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പിൽ അനധികൃത നിയമനം നടത്തിയെന്നാരോപിച്ച് മന്ത്രി കെ.ടി.ജലീലിനും ഉദ്യോഗസ്ഥർക്കുമെതിരെ വേങ്ങര സ്വദേശി അസീസ് മാടഞ്ചേരി വിജിലൻസിന് പരാതി നൽകി.ന്യൂനപക്ഷ ഡയറക്ടറേറ്റിലും,സി.സി.എം.വൈ.പി.എസ്.സി കോച്ചിംഗ് സെന്ററിലും നടത്തിയ 60 നിയമനങ്ങളിൽ ക്രമക്കേടുള്ളതായാണ് ആരോപണം.മന്ത്രിക്കു പുറമെ പേഴ്സണൽ സ്റ്റാഫ് അംഗം മുജീബ് വെട്ടൻ, ഡയറക്ടർ അലീഷ് അഷ്കർപാഷ,വകുപ്പ്ജോയിന്റ് സെക്രട്ടറി സിദ്ധാർത്ഥൻ എസ് എന്നിവർക്കെതിരെയുമുണ്ട് പരാതി.

പ്രിൻസിപ്പൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ. എൽ.ഡി.ക്ളാർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഒരുവർഷത്തേക്ക് കരാർഅടിസ്ഥാനത്തിലാണ് നിയമനം നൽകിയിട്ടുള്ളത്. മതിയായ യോഗ്യതയില്ലാത്തവരെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമിച്ചിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു. നിയമനവുമായി ബന്ധപ്പെട്ട പത്രപരസ്യത്തിന്റെ കോപ്പിയും റാങ്ക്ലിസ്റ്റും ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും ന്യൂനപക്ഷവകുപ്പ് വ്യക്തമായ മറുപടി നൽകിയില്ലെന്ന് അസീസ് മാടഞ്ചേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.



 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ