Monday, 24 April 2017 9.11 AM IST
വരൾച്ച: റിപ്പോർട്ട് രണ്ടാഴ്ചക്കകം കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
April 21, 2017, 5:51 pm
തിരുവനന്തപുരം: സംസ്ഥാനത്തെ വരൾച്ച സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചക്കകം കേന്ദ്ര സർക്കാരിന് സമർപ്പിക്കും. വരൾച്ചാ സ്ഥിതിഗതികൾ മനസ്സിലാക്കാനായി രണ്ടു ടീമായി പഠനം നടത്തിയ കേന്ദ്ര സംഘം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേന്ദ്ര സംഘവുമായുള്ള ചർച്ചയിൽ മുഖ്യമന്ത്റി പിണറായി വിജയൻ വിശദീകരിച്ചു. തോട്ടവിളകൾ കൂടുതലുള്ള കേരളത്തിൽ മ​റ്റ് സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായി വരൾച്ചയുടെ ആഘാതം ദീർഘകാലം നിലനിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്ദർശനശേഷം കൂടുതൽ വിവരങ്ങൾ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. അതുകൂടി ലഭ്യമായാൽ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംഘത്തലവനും കൃഷി വകുപ്പ് ജോയന്റ് സെക്രട്ടറിയുമായ അശ്വനികുമാർ പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.നീതി ആയോഗ് ഡെപ്യൂട്ടി അഡ്വൈസർ മനേഷ് ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയ രണ്ടാമത്തെ സംഘം.

കേന്ദ്രസംഘം സംസ്ഥാനത്തെ കൃഷി നാശത്തെക്കുറിച്ചു വിശദമായി മനസ്സിലാക്കി .കേരളത്തിലെ ചില മേഖലകളിൽ 50 ശതമാനത്തിലധികം കൃഷിനാശം ഉണ്ടായിട്ടുണ്ട്. കൃഷി, കുടിവെള്ളം, മൃഗസംരക്ഷണം ഉൾപ്പെടെ പ്രധാനമേഖലകളും പഠന വിധേയമാക്കി .നദികളുടെയും ഡാമുകളുടെയും
അവസ്ഥയും വിലയിരുത്തിയതായി അശ്വനികുമാർ പറഞ്ഞു. സംസ്ഥാന സർക്കാർ കേന്ദ്ര സംഘത്തിന് സമർപ്പിച്ച വരൾച്ച സംബന്ധിച്ച റിപ്പോർട്ട് പരിശോധിക്കുമെന്നും അശ്വനി കുമാർ പറഞ്ഞു. വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള ദേശീയതല സമിതി ഇക്കാര്യങ്ങൾ പരിശോധിച്ച് ശുപാർശ കേന്ദ്ര ആഭ്യന്തരമന്ത്റി ചെയർമാനും കൃഷിമന്ത്റിയും ധനമന്ത്റിയും അംഗങ്ങളുമായ ഉന്നതതല സമിതിക്ക് സമർപ്പിക്കും.

കുടിവെള്ളപ്രശ്നവും കൃഷിനാശവും കൂടാതെ മൃഗസംരക്ഷണമേഖലയിലും വരൾച്ച ഇത്തവണ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സംഘത്തെ അറിയിച്ചു. കുടിവെള്ളം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഏ​റ്റവും പ്രാധാന്യത്തോടെ സർക്കാർ ഏ​റ്റെടുത്ത് നടത്തുന്നത്. ഇടുക്കിയിലടക്കം സംഭരണിയിൽ ജലം ലഭ്യമാക്കാൻ കൃത്രിമ മഴയുൾപ്പെടെ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്റി കേന്ദ്ര സംഘത്തെ അറിയിച്ചു. വരൾച്ചാബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചശേഷം സംസ്ഥാനത്തിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്തിട്ടാണ് കേന്ദ്രത്തെ സമീപിച്ചതെന്നും മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.

ചർച്ചയിൽ റവന്യൂ മന്ത്റി ഇ. ചന്ദ്രശേഖരൻ, ധനമന്ത്റി ഡോ. തോമസ് ഐസക്, ജലവിഭവമന്ത്റി മാത്യു ടി. തോമസ്, കൃഷി മന്ത്റി വി.എസ്. സുനിൽകുമാർ, ഭക്ഷ്യമന്ത്റി പി. തിലോത്തമൻ, ചീഫ് സെക്രട്ടറി നളിനി നെ​റ്റോ തുടങ്ങിയവർ സംബന്ധിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ