Monday, 24 April 2017 9.06 AM IST
വാഹനങ്ങളിൽ ക്രമക്കേട്: 9 ഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് സസ്പെന്റു ചെയ്തു
April 19, 2017, 10:50 pm
തിരുവനന്തപുരം: വിറ്റു പോകാത്ത വാഹനങ്ങളുടെ നിർമ്മിച്ച മാസവും വർഷവും മാറ്റി പുതിയ വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റി ധരിപ്പിച്ച് വിൽപ്പന നടത്തിയ ഒൻപത് വാഹന ഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് താത്കാലികമായി ട്രാൻസ്പോർട്ട് കമ്മിഷണർ റദ്ദ് ചെയ്തു.

കോഴിക്കോട് ജില്ലയിലെ വാഹന ഡീലർമാരായ ക്ലാസിക്ക് സ്‌ക്രൂബൈക്ക്‌സ്, എ.കെ.ബി മോട്ടോർസ്, ഫ്‌ളെക്‌സ് മോട്ടോർസ്, കെ.വി.ആർ മോട്ടോർസ്, കോട്ടയം ജില്ലയിലെ എസ്.ജി മോട്ടോർസ്, ടി.വി. സുന്ദരം അയ്യങ്കാർ ആന്റ് സൺസ്, ആലപ്പുഴ ജില്ലയിലെ മീനത്ത് ആട്ടോ സെന്റർ , എ.എസ്.ടി മോട്ടോർസ്, തിരുവനന്തപുരം ജില്ലയിലെ മരക്കാർ മോട്ടോർസ് എന്നിവരുടെ ട്രേഡ് സർട്ടിഫിക്കറ്റാണ് റദ്ദ് ചെയ്തത്.

വാഹനങ്ങൾ പ്രദർശിപ്പിച്ച് വില്ക്കുന്നതിനും വില്പപനാനന്തര സേവനങ്ങൾക്കുമായാണ് മോട്ടോർ വാഹന വകുപ്പ് ട്രേഡ് സർട്ടിഫിക്കറ്റ് നൽകുന്നത്. സസ്‌പെണഷൻ കാലാവധി തീരുന്നതുവരെ ഈ ഡീലർമാർക്ക് വാഹനങ്ങൾ വിൽക്കുന്നതിന് അനുവാദം ഉണ്ടായിരിക്കില്ലെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ