Tuesday, 25 April 2017 4.40 AM IST
ജലദൗർലഭ്യം ട്രെയിനുകളേയും ബാധിച്ചു, ട്രെയിൻ കോച്ചുകളിൽ വെള്ളമില്ല, വൃത്തിയാക്കാനുമാകുന്നില്ല
April 21, 2017, 7:50 pm
തിരുവനന്തപുരം: ജലക്ഷാമം സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തേയും ബാധിച്ചു. തിരുവനന്തപുരം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വെള്ളംകിട്ടുന്നില്ല. വൃത്തിയാക്കാത്ത കോച്ചുകളും വെള്ളമില്ലാത്ത ടോയ്ലറ്റുകളുമായാണ് കഴിഞ്ഞ രണ്ടുദിവസമായി ദീർഘദൂര ട്രെയിനുകൾ പോലും സർവ്വീസ് നടത്തുന്നത്. തലസ്ഥാനത്തെത്തുന്ന ട്രെയിനുകൾ തിരുവനന്തപുരത്തും കൊച്ചുവേളിയിലുമായാണ് മെയിന്റൻസ് സർവ്വീസ് നടത്തുന്നത്.

ഇൗ രണ്ടുകേന്ദ്രങ്ങളിലുമായി ദിവസം 400 ഓളം കോച്ചുകളാണ് ദിവസവും നന്നാക്കിയും ടോയ്ലറ്റുകളിൽ വെള്ളം നിറച്ചും പോകുന്നത്. ഇതിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ 12 ലക്ഷം ലിറ്ററും കൊച്ചുവേളിയിൽ 3.5ലക്ഷം ലിറ്ററും വെള്ളമാണ് ദിവസവും ആവശ്യമുള്ളത്. തിരുവനന്തപുരത്ത് 18 മുതലും കൊച്ചുവേളിയിൽ 20 മുതലും വെള്ളം കിട്ടുന്നില്ല.

ഇതേ തുടർന്ന് ആലപ്പുഴ, കോട്ടയം സ്റ്റേഷനുകളിൽ നിന്നാണ് ടോയ്ലറ്റുകളിൽ വെള്ളം നിറയ്ക്കുന്നത്. ഇതുമൂലം ട്രെയിനുകൾ പലതും വൈകുന്നതായും റിപ്പോർട്ടുണ്ട്. വൃത്തിയില്ലാത്ത കോച്ചുകളുമായാണ് രാത്രി സർവ്വീസ് നടത്തുന്ന ട്രെയിനുകൾ പോലും തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്. വാട്ടർ അതോറിറ്റിയാണ് റെയിൽവേയ്ക്ക് വെള്ളം നൽകുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ