ഹെഡ്മാസ്റ്റർ ഇല്ലാതെ 200 സർക്കാർ സ്കൂളുകൾ
May 18, 2017, 3:00 am
എസ്. പ്രേംലാൽ
 
തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിന് ജൂൺ ഒന്നിന് മണി മുഴങ്ങുമ്പോൾ സംസ്ഥാനത്തെ 1162 സർക്കാർ ഹൈസ്കൂളുകളിൽ 200 എണ്ണത്തിൽ പ്രഥമാദ്ധ്യാപകരില്ല.
19 ഡി.ഇ.ഒമാരുടെ ഒഴിവുകളും നികത്തപ്പെടാതെ കിടക്കുകയാണ്.
മികവിന്റെ കേന്ദ്രങ്ങളാകാൻ സർക്കാർ സ്കൂളുകൾ ഒരുങ്ങുമ്പോഴാണ് ഇത്രയും സ്കൂളുകൾ നാഥനില്ലാക്കളരിയാവുന്നത്. പാഠപുസ്തക വിതരണം അടക്കമുള്ള കാര്യങ്ങൾ ഇതുമൂലം ഈ സ്കൂളുകളിൽ മുടങ്ങും. കഴിഞ്ഞ വർഷവും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. അന്ന് പ്രഥമാദ്ധ്യാപകരാകാൻ പരീക്ഷ പാസാവണമെന്ന നിബന്ധനയ്ക്കെതിരെ ഒരു വിഭാഗം അദ്ധ്യാപകർ കോടതിയെ സമീപിച്ചു. ഒപ്പം, നിയമസഭാ തിരഞ്ഞെടുപ്പുമായതോടെ കുത്തഴിഞ്ഞ അവസ്ഥയായി.

പ്രൊമോഷൻ
നടപടി മുടങ്ങി
ഏപ്രിൽ, മേയ് മാസങ്ങളിലാണ് അദ്ധ്യാപകരുടെ പ്രൊമോഷൻ നടക്കേണ്ടത്. ഇക്കുറി അതുണ്ടായില്ല. നടപടികൾ നീണ്ടുപോയപ്പോൾ പ്രഥമാദ്ധ്യാപകരാകാനുള്ള പരീക്ഷ എഴുതി കാത്തിരുന്ന പലരും പ്രൊമോഷനാകാതെ പിരിഞ്ഞു. വെക്കേഷൻ കാലമാണെങ്കിലും ഒരു മാസമെങ്കിലും പ്രഥമാദ്ധ്യാപകരായി വിരമിക്കാമെന്ന് കരുതിയിരുന്നവരാണിവർ. പ്രൊമോഷനും അതിന് അനുസരിച്ചുള്ള ശമ്പളവുമാണ് ഇല്ലാതായത്.
സീനിയോറിട്ടി അടിസ്ഥാനത്തിൽ പ്രഥമാദ്ധ്യാപകരിൽ നിന്നാണ് ഡി.ഇ.ഒമാരെ നിയമിക്കുന്നത്. അതിന്റെ പ്രൊമോഷനും നീണ്ടുപോയതിനാലാണ് ഡി.ഇ.ഒമാരുടെ ഇത്രയും ഒഴിവുകളുണ്ടായത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ