Thursday, 25 May 2017 12.23 PM IST
ക​​​ണ്ടെ​​​യ്‌​​​ന​​​റി​​​നു​​​ള്ളിൽ ഉ​​​രു​​​കി​​​ത്തീ​​​രു​​​ന്ന പൊ​​​ലീ​​​സ് ജീ​​​വി​​​തം
May 18, 2017, 1:37 am
ശ്യാം​​​വെ​​​ങ്ങാ​​​നൂർ
​സീ​പോർ​ട്ട് ഡി​റ്റാ​ച്ച്മെ​ന്റ് യൂ​ണി​റ്റി​ലെ പൊ​ലീ​സു​കാ​രു​ടേ​ത് ദു​രി​ത​ജീ​വി​തം
വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര തു​റ​മുഖ നിർ​മ്മാ​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​യ്ക്കാ​യി രൂ​പീ​ക​രി​ച്ച സീ​പോർ​ട്ട് ഡി​റ്റാ​ച്ച്മെ​ന്റ് യൂ​ണി​റ്റി​ലെ പൊ​ലീ​സു​കാ​രു​ടേ​ത് ദു​രി​ത​ജീ​വി​തം. കെ​ട്ടി​ട​വും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ത്ത​താ​ണ് ഉ​ദ്യോ​ഗ​സ്ഥർ​ക്ക് വി​ന​യാ​യ​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ഉ​പ​യോ​ഗ​ശൂ​ന്യ​മായ ക​ണ്ടെ​യ്‌​ന​റാ​ണ് താ​ത്കാ​ലിക ഓ​ഫീ​സ് മു​റി​യാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. വി​ശ്ര​മി​ക്കാൻ പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത​തി​നാൽ പൊ​രി​വെ​യി​ല​ത്ത് അ​ല​ഞ്ഞു​തി​രി​‌​ഞ്ഞ് ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണി​വർ.
ഇ​വ​രു​ടെ ദു​ര​വ​സ്ഥ ക​ണ്ട് അ​ദാ​നി ക​മ്പ​നി​ക്കാ​രാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മായ ക​ണ്ടെ​യ്‌​നർ നൽ​കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥർ ത​ന്നെ ഇ​ത് അ​ടി​ച്ച് വൃ​ത്തി​യാ​ക്കി മേ​ശ​യും ക​സേ​ര​യു​മി​ട്ട് താ​ത്കാ​ലിക മു​റി​യാ​ക്കി. വി​ശ്ര​മി​ക്കു​ന്ന​തും വ​സ്ത്രം മാ​റു​ന്ന​തും ആ​രെ​യെ​ങ്കി​ലും പി​ടി​കൂ​ടി​യാൽ മ​റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റും​വ​രെ ക​സ്റ്റ​ഡി​യിൽ സൂ​ക്ഷി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. ഇ​തി​നു​ള്ളിൽ ഇ​വർ ത​ള്ളി​നീ​ക്കു​ന്ന ദു​രി​ത​ജീ​വി​തം ആ​രും കാ​ണു​ന്നി​ല്ല. അ​ല്ലെ​ങ്കിൽ ക​ണ്ട ഭാ​വം ന​ടി​ക്കു​ന്നി​ല്ല. പൊ​രി​വെ​യി​ലിൽ ഇ​രു​മ്പ് ക​ണ്ടെ​യ്‌​നർ ചു​ട്ടു പ​ഴു​ത്ത് തീ​ച്ചൂ​ള​പോ​ലെ​യാ​കും. ഇ​തി​നു​ള്ളിൽ വി​യർ​ത്തൊ​ലി​ച്ചാ​ണ് ഇ​വ​രു​ടെ ഇ​രു​പ്പ്. മ​ഴ​പെ​യ്താൽ പി​ന്നെ പ​റ​യു​ക​യേ വേ​ണ്ട. ക​ടൽ​ക്കാ​റ്റേ​റ്റ് തു​രു​മ്പി​ച്ച ക​ണ്ടെ​യ്‌​ന​റി​ന്റെ പല ഭാ​ഗ​ങ്ങ​ളും ചോർ​ന്നൊ​ലി​ക്കും. ഇ​ടി​യും മി​ന്ന​ലും വ​രു​മ്പോൾ ഇ​വർ വി​ളി​ക്കാ​ത്ത ദൈ​വ​ങ്ങ​ളി​ല്ല. തു​റ​സായ സ്ഥ​ല​മാ​യ​തി​നാൽ മി​ന്ന​ലേൽ​ക്കാ​നു​ള്ള സാ​ദ്ധ്യത ഏ​റെ​യാ​ണ്.

​കു​ടി​വെ​ള്ള​ത്തി​നോ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങൾ​ക്കോ സൗ​ക​ര്യ​മി​ല്ല
​കൊ​ടും​ചൂ​ടിൽ കു​പ്പി വെ​ള്ള​മാ​ണ് ഇ​വ​രു​ടെ ഏക ആ​ശ്ര​യം
​വ​ലിയ ക​ട​പ്പു​റം മു​തൽ മു​ല്ലൂർ വ​രെ മൂ​ന്നു കി​ലോ​മീ​റ്റർ ദൂ​രം പ​ട്രോ​ളിം​ഗ്
​ജീ​പ്പ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാൽ എ​സ്.ഐ അ​ട​ക്ക​മു​ള്ള​വർ ന​ട​ന്നു പോ​ക​ണം
​വ​നി​താ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​തം ഏ​റെ പ​രി​താ​പ​ക​രം

 സീ​പോർ​ട്ട് ഡി​റ്റാ​ച്ച്മെ​ന്റ് യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത് 29​ന്
ക​ഴി​ഞ്ഞ 29 മു​ത​ലാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​നാ​യി സീ​പോർ​ട്ട് ഡി​റ്റാ​ച്ച്മെ​ന്റ് യൂ​ണി​റ്റ് പ്ര​വർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഒ​രു എ​സ്.​എ​ച്ച്.​ഒ, ആ​റ് വ​നി​താ പൊ​ലീ​സ് ഉൾ​പ്പെ​ടെ 40 പേ​ര​ട​ങ്ങു​ന്ന​താ​ണ് യൂ​ണി​റ്റ്. വി​ഴി​ഞ്ഞം, പൂ​ന്തു​റ, പേ​ട്ട, ട്രാ​ഫി​ക്, വ​ഞ്ചി​യൂർ സ്റ്റേ​ഷ​നു​ക​ളിൽ ജോ​ലി​ചെ​യ്തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് യൂ​ണി​റ്റി​ലേ​ക്ക് നി​യോ​ഗി​ച്ച​ത്. ക​ണ്ടെ​യ്‌​ന​റി​ലെ ദു​രിത ജീ​വി​തം മ​ന​സി​ലാ​ക്കി ഭൂ​രി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​ധി​യെ​ടു​ത്ത് പോ​യി​രി​ക്കു​ക​യാ​ണ്. 15 പേ​രാ​ണ് ഇ​പ്പോൾ ദി​വ​സ​വും ജോ​ലി​ക്കെ​ത്തു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി സർ​ക്കാർ ഒ​ഴി​പ്പി​ച്ചെ​ടു​ത്ത നി​ര​വ​ധി കെ​ട്ടി​ട​ങ്ങൾ സ​മീ​പ​ത്ത് വെ​റു​തേ കി​ട​ക്കു​മ്പോ​ഴാ​ണ് ഇ​വർ ദു​രിത ജീ​വി​തം ന​യി​ക്കു​ന്ന​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ