വാമൊഴി
May 19, 2017, 12:05 am
പതിനൊന്നാം വയസിൽ ഞാൻ പൂണൂൽ ധരിക്കാൻ വിസമ്മതിച്ചു. അപ്പോൾ അച്ഛൻ പറഞ്ഞത് അവൻ ചെയ്തോട്ടെ അവനു വേണ്ടി അവൻ ചിന്തിക്കുന്നുണ്ട് എന്നാണ്. തീർച്ചയായും മതത്തിൽ നിന്നല്ല ഞാൻ കരുത്തു നേടുന്നത്. അങ്ങനെ ചിന്തിക്കാൻ അനുവദിച്ചതിന് രക്ഷിതാക്കൾക്കും സഹോദരൻമാർക്കും ഞാൻ നന്ദി പറയുന്നു.
- കമലഹാസൻ
സ്വാതന്ത്ര്യത്തേയും മതേതരത്വത്തെയും പറ്റിയുള്ള ജനാധിപത്യ സങ്കല്പങ്ങളെ അടുത്ത തലമുറയ്ക്ക് പകർന്നു നൽകാൻ കെല്പുള്ള എഴുത്തുകാരുണ്ടാകണം. ഫാസിസ്റ്റ് ആക്രമണങ്ങളെ ചെറുക്കാനുള്ള മാർഗം അതാണെന്നു കരുതുന്നു.
- പെരുമാൾ മുരുകൻ
എത്ര നെഗറ്റീവ് കമന്റുകൾ പറഞ്ഞാലും എത്ര ആക്രമിച്ചാലും നടനോടുള്ള സ്നേഹം വളരെ വലുതാണ്. അത് ഞാൻ തിരിച്ചറിഞ്ഞു. പ്രേക്ഷകരുടെ ആ സ്നേഹം കൂട്ടാനേ ഞാനാഗ്രഹിച്ചിട്ടുള്ളു.
- ദുൽഖർ സൽമാൻ
കമ്മ്യൂണിസ്റ്റാണോ എന്നു ചോദിച്ചാൽ മറുപടി പറയാൻ പറ്റില്ല. അങ്ങനെയൊരു പശ്ചാത്തലം എനിക്ക് ഉണ്ടായിരുന്നു എന്നത് ഞാൻ നിഷേധിക്കുകയില്ല. എന്റെ അമ്മ രാജം കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരിയാണ്.
- ശ്രീറാം വെങ്കിട്ടരാമൻ
പലരും ധരിച്ചുവച്ചിരിക്കുന്നത് രാഷ്ട്രീയക്കാർ ഭയങ്കര കുഴപ്പക്കാരാണ് , ഉദ്യോഗസ്ഥരൊക്കെ പുണ്യാളന്മാരാണെന്നാണ്. പക്ഷേ അങ്ങനെയല്ല. ഒരുപാട് നല്ല രാഷ്ട്രീയക്കാർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. കാര്യം പറഞ്ഞാൽ മനസിലാകുന്ന നല്ല ആളുകൾ. അതേസമയം അങ്ങേയറ്റം അഴിമതിക്കാരായ ഉദ്യോഗസ്ഥരേയും അറിയാം.
- പ്രശാന്ത് ഐ.എ.എസ്
ഞങ്ങളുടെ കുട്ടിക്കാലത്ത് പൂജാമുറിയിലെ ദൈവത്തെപ്പോലെ ഓഫീസ് റൂമിലെ ചുവരിൽ ഒരു ചുവന്ന പശ്ചാത്തലത്തിൽ നിന്ന, യൂണിഫോമിട്ട, നക്ഷത്രത്തൊപ്പി വച്ച മാവോ തൂങ്ങിയിരുന്നു. വളർന്നു വരുമ്പോൾ വഴിയെ പോകുന്നവർ ചിലപ്പോൾ 'അല്ല യ്യ് ആ ആള്യൊക്കെ കൊന്ന നക്‌സൽ അജിതേന്റെ മോളല്ലേ? എന്നൊക്കേ ചോദിക്കും.
-ഗാർഗി (അജിതയുടെ മകൾ)
അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്തതിന് എനിക്ക് കൂലി കിട്ടണം എന്ന് പറയുന്നതിൽ കാര്യമില്ല. അവശകലാകാരന്മാർക്ക് ഇപ്പോൾ പെൻഷൻ കൊടുക്കുന്നുണ്ട്. അതുപോലെ അവശ വിപ്ളവകാരികൾക്ക് പെൻഷൻ കൊടുക്കണം എന്നു പറഞ്ഞാൽ അതിനോട് എനിക്ക് യോജിപ്പില്ല.
- പി.ടി. തോമസ് (നക്‌സൽ നേതാവ്)
പിണറായി സർക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖം മുഖ്യമന്ത്രിയുടെ നേതൃത്വം തന്നെ ആണ്. ജോപ്പനും ജിക്കുമോനും സലീംരാജും മേയുന്ന പുൽപ്പുറമാകാൻ സർക്കാരിനെ വിട്ടുകൊടുക്കാതിരിക്കുമ്പോൾ അത് ധാർഷ്ട്യമായോ അധികാര കേന്ദ്രീകരണമായോ വ്യാഖ്യാനിക്കേണ്ടതില്ല
-ഡി.ബാബുപോൾ
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ