Wednesday, 28 June 2017 2.35 AM IST
രണ്ടാം ഭാര്യയെ കൊന്നത് ആദ്യഭാര്യ
May 19, 2017, 11:26 am
മുംബയ്:ഭർത്താവിന്റെ രണ്ടാംഭാര്യയെ കൊലപ്പെടുത്തിയ മുപ്പത്താറുകാരി അറസ്റ്റിലായി.മുംബയ്ക്കുസമീപത്തായിരുന്നു സംഭവം.സവിത എന്ന യുവതിയാണ് പിടിയിലായത്. മുപ്പത്തിരണ്ടുകാരി ഗീതയാണ് കൊല്ലപ്പെട്ടത്.കൊലയ്ക്കുവേണ്ട സഹായങ്ങൾ ചെയ്ത അമ്മായിഅമ്മയെയും പിടിയിലായി. ഇക്കഴിഞ്ഞ ഒമ്പതിനായിരുന്നു സംഭവം. സവിതയുടെ ഭർത്താവ് സന്തോഷ് ട്രാവൽ ഏജൻസി നടത്തുകയാണ്. അടുത്തിടെയാണ് അയാൾ ഗീതയെ വിവാഹംചെയ്തത്. ഇക്കാര്യം അറിഞ്ഞ് സവിത ഇടയ്ക്കിടെ പ്രശ്നമുണ്ടാക്കിയിരുന്നു. സന്തോഷിന്റെ അമ്മയും സവിതയ്ക്ക് അനുകൂലമായിരുന്നു. ഒമ്പതാംതീയതി സന്തോഷ് പുറത്തുപോയതോടെ സവിതയും ഗീതയും വഴക്കുതുടങ്ങി. സന്തോഷിന്റെ അമ്മ സവിതയ്ക്കൊപ്പം ചേർന്നു. സവിതയുടെ ആക്രമണത്തിൽ ഗീതയുടെ തലയ്ക്ക് മാരകമായി പരിക്കേറ്റു. സവിതയും അമ്മായി അമ്മയും ചേർന്നാണ് ഗീതയെ ആശുപത്രിയിലെത്തിച്ചത്. തെന്നിവീണ് തലയ്ക്ക് പരിക്കേറ്റെന്നാണ് പറഞ്ഞത്.അല്പം കഴിഞ്ഞപ്പോൾ മരിച്ചു.
രണ്ടാം ഭാര്യയുടെ മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി സന്തോഷ് പരാതി നൽകി. ചോദ്യംചെയ്തതോടെ സവിതയും അമ്മായിഅമ്മയും എല്ലാം ഏറ്റുപറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ