Thursday, 25 May 2017 12.34 PM IST
സർക്കാർ ആശുപത്രിയിൽ പിഞ്ചു കുഞ്ഞിനെ എലികടിച്ചു
May 19, 2017, 11:29 am
ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിർ നവജാത ശിശുവിനെ എലികടിച്ചു. കുഞ്ഞിന്റെ കൈവിരലിന് മാരകമായി മുറിവേറ്റു. ശിവ്പുരിയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.
കട്ടിൽ ലഭിക്കാത്തതിനാൽ അമ്മയും കുഞ്ഞും തറയിലാണ് കിടന്നത്. ഉറങ്ങിക്കിടക്കുമ്പോഴാണ് എലിയുടെ കടിയേറ്റത്. കരച്ചിൽമാറ്റാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ വിരലിൽ രക്തംകണ്ടതിനെത്തുടർന്ന് പരിസരം നിരീക്ഷിച്ചപ്പോഴാണ് എലിയെക്കണ്ടതെന്ന് അമ്മ പറഞ്ഞു.
കുഞ്ഞിന്റെ കൈവിരലിൽ മുറിവേറ്റിട്ടുണ്ടെന്നും എലി തന്നെയാണോ കടിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് ആശുപത്രിഅധികൃതർ പറയുന്നത്. ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാണ് കുഞ്ഞിന്റെ ബന്ധുക്കളുടെ ആവശ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ