Thursday, 25 May 2017 12.24 PM IST
കളി രാജാവിനോടു വേണ്ട
May 19, 2017, 11:27 am
ബാങ്കോക്ക്: ഫേസ്ബുക്കിനെതിരെ തായ് രാജാവിന്റെ അന്ത്യശാസനം. ശരീരത്തിലെ ടാറ്റൂകൾ പ്രദർശിപ്പിച്ച് ഒരു യുവതിയുമൊത്ത് ഷോപ്പിംഗ് മാളിലൂടെ നടന്നു നീങ്ങുന്ന ദൃശ്യം ഫേസ്‌ബുക്കിൽ വൈറലായതാണ് രാജാവ് മഹാവരിജ ലോങ്കോണിനെ പ്രകോപിപ്പിച്ചത്. വീഡിയോ എത്രയും പെട്ടെന്ന് പിൻവലിച്ചില്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നാണ് ഭീഷണി. തായ്‌ നിയമ പ്രകാരം രാജാവിനെ അധിക്ഷേപിക്കുന്നത് പതിനഞ്ചുവർഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇറക്കം കുറഞ്ഞ ഒരു ക്രോപ് ടോപ്പ് അണിഞ്ഞാണ് രാജാവ് യുവതിക്കൊപ്പം നടന്നു നീങ്ങുന്നത്. രാജാവിന്റെ ശരീരത്തിലെ ടാറ്റൂവിന്റെ ദൃശ്യങ്ങൾ ഇതുവരെ പുറംലോകം കണ്ടിരുന്നില്ല. അതിനാൽ മണിക്കൂറുകൾക്കകം വൈറലായി. ആരാണ് ദൃശ്യങ്ങൾ പകർത്തി നെറ്റിലിട്ടതെന്ന് വ്യക്തമല്ല. രാജാവിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നാണ് അധികൃതരുടെ പക്ഷം.നേരത്തേയും രാജാവിന്റെ ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ