കുൽഭൂ​ഷൻ ജാദവ് തൂക്കു​ക​യ​റിൽനിന്ന് രക്ഷ​പ്പെ​ടുമോ?
May 19, 2017, 12:15 am
പി.​എ​സ്. ശ്രീകു​മാർ
കാത്തി​രി​പ്പി​നൊ​ടു​വിൽ കുൽഭൂ​ഷൻ ജാദവ് തൂക്കു​ക​യ​റിൽനിന്ന് തല്ക്കാലം രക്ഷ​പ്പെ​ടുന്നു. കുൽഭൂ​ഷന്റെ വധ​ശിക്ഷ നട​പ്പി​ലാ​ക്ക​ണ​മെന്ന പാകിസ്ഥന്റെ പിടി​വാ​ശിക്കേ കനത്ത തിരി​ച്ച​ടി​യാണ് അന്താ​രാഷ്്രട കോട​തി​യുടെ വിധി. അന്തി​മ​വിധി വരുന്നതുവ​രെയാണ് സ്റ്റേ അനു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
കുൽഭൂ​ഷൻ ജാദവ് 2016 മാർച്ച് 3ന് പാകി​സ്ഥാ​നിൽ അറ​സ്റ്റി​ലാ​യ​പ്പോൾ, പാകി​സ്ഥാ​നിലെ പത്ര​മാ​ധ​്യ​മ​ങ്ങൾ വലിയ വാർത്ത​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും, ഇന്ത​്യൻ മാധ​്യ​മ​ങ്ങ​ളിൽ അത്ര​മാത്രം ശ്രദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. നമ്മുടെ വിദേ​ശ​കാ​ര​്യ​മ​ന്ത്രാ​ല​യവും ആ സംഭ​വ​ത്തിന് വലിയ പ്രാധാ​ന്യം അന്നു നൽകി​യി​രു​ന്നി​ല്ല. റിസർച്ച് ആന്റ് അനാ​ലി​സിസ് വിങ്ങിന്റെ (RAW) ചാര​നായ ഇന്ത്യൻ നാവി​കോ​ദേ​്യാ​ഗ​സ്ഥ​നാണ് കുൽഭൂഷനെന്ന് പാകിസ്ഥാൻ ആരോ​പി​ച്ച​പ്പോ​ഴും, നാവി​ക​സേ​ന​യിൽനിന്നും വർഷ​ങ്ങൾക്കു​മുമ്പ് റിട്ട​യർ ചെയ്യു​കയും പിന്നീട് ഇറാ​നിൽ വ്യാ​വ​സാ​യി​ക​സം​രംഭം നട​ത്തു​കയും ചെയ്ത ആളാണ് കുൽഭൂ​ഷ​നെന്നു മാത്ര​മാണ് ഇന്ത​്യ​യു​ടേ​തായി അന്നുവന്ന പ്രതി​ക​ര​ണം.
എന്നാൽ ഇപ്പോൾ കാര​്യ​ങ്ങൾ കീഴ്‌മേൽ മറിഞ്ഞി​രിക്കുക​യാ​ണ്. പാക് പിന്തു​ണ​യോ​ടെ കാശ്മീ​രിൽ നട​ത്തുന്ന തീവ്ര​വാദ പ്രവർത്ത​ന​ങ്ങൾക്കെതിരെ കൈക്കൊണ്ട അതേ നില​പാ​ടി​ലേയ്ക്ക് കുൽഭൂ​ഷൻ പ്രശ്‌ന​ത്തിൽ ഇന്ത്യ എത്തി​യി​രി​ക്കു​ന്നു. കഴിഞ്ഞ ഏപ്രിൽ 10ന് പാകി​സ്ഥാന്റെ പട്ടാ​ളക്കോ​ടതി കുൽഭൂ​ഷനെ വധ​ശി​ക്ഷയ്ക്കു വിധി​ച്ച​തോ​ടെ​യാണ് പ്രശ്‌നം സങ്കീർണ​മാ​യ​ത്. കുൽഭൂ​ഷന്റെ വധ​ശിക്ഷ നട​പ്പാ​ക്കു​ക​യാ​ണെ​ങ്കിൽ മുൻകൂട്ടി ആസൂ​ത്ര​ണം​ചെയ്ത കൊല​പാ​ത​ക​മായി കണ​ക്കാ​ക്കു​മെന്നും അതിനു പ്രത​്യാ​ഘാ​ത​മു​ാ​കു​മെന്നും ഇന്ത്യ പ്രതി​ക​രി​ച്ചു. അതോടെ ഈ പ്രശ്‌നം അന്താ​രാഷ്ട്ര വല്ക്ക​രി​ക്ക​പ്പെ​ട്ടു.

ആരാണ് കുൽഭൂഷൻ?
മുംബൈ പോലീ​സിൽ അസി​സ്റ്റന്റ് കമ്മി​ഷ്ണ​റായി ജോലി​ചെയ്ത സുധീർ ജാദ​വിന്റെ മക​നായ കുൽഭൂ​ഷ​ന് 1987​ലാണ് നാഷ​ണൽ ഡിഫൻസ് അക്കാ​ദ​മി​യിൽ പ്രവേ​ശനം ലഭി​ച്ച​ത്. പഠ​ന​ശേഷം 1991ൽ ജാദ​വിന് നാവി​ക​സേ​ന​യിലെ എഞ്ചി​നി​യ​റിംഗ് വിഭാഗ​ത്തിൽ ജോലി ലഭി​ച്ചു. 2002ൽ നാവി​ക​സേ​ന​യിൽനിന്നും കാലാ​വ​ധി​യ്ക്കു​മുമ്പ് റിട്ട​യർമെന്റ് വാങ്ങിയ കുൽഭൂ​ഷൻ ഇറാ​നി​ലേയ്ക്കു പോകു​കയും അവിടെ വ്യാ​പാ​ര​സം​രം​ഭത്തിൽ ഏർപ്പെ​ടു​കയും ചെയ്തി​രു​ന്നു​വെ​ന്നും, ഇറാൻ​-​അ​ഫ്ഗാ​നി​സ്ഥാൻ അതിർത്തി​യിൽ വ്യാ​പാ​രാ​വ​ശ​്യ​ത്തിന് എത്തി​യ​പ്പോ​ഴാ​യി​രുന്നു പാക് പട്ടാളം കുൽഭൂ​ഷനെ തട്ടി​ക്കൊ​ു​പോ​യ​തെ​ന്നു​മാണ് ഇന്ത​്യൻ വിദേ​ശ​കാ​ര​്യ​മ​ന്ത്രാലയം വെളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ളത്.
എന്നാൽ, കുൽഭൂ​ഷൻ ഇന്ത​്യൻ നാവികസേ​ന​യിലെ കമാ​​റാ​ണെ​ന്നും, ഹുസൈൻ മുബാ​റക് പട്ടേൽ എന്ന പേരിൽ പാകി​സ്ഥാന്റെ ബലൂ​ചി​സ്ഥാൻ പ്രവി​ശ​്യ​യിൽ ഭീക​ര​പ്ര​വർത്ത​ന​ത്തിന് നേതൃ​ത്വം നൽകിയ അദ്ദേഹം, ഇന്ത​്യ​യുടെ ചാര​നാ​ണെ​ന്നു​മാണ് പാകി​സ്ഥാൻ പ്രച​രി​പ്പി​യ്ക്കു​ന്ന​ത്. കുൽഭൂ​ഷൻ കുറ്റ​സ​മ്മതം നടത്തുന്ന ഒരു വീഡി​യോയും പാക് പട്ടാളം പുറ​ത്തി​റ​ക്കി.
കുൽഭൂ​ഷൻ ഇന്ത​്യൻ ചാരനും ഭീക​ര​പ്ര​വർത്ത​ന​ത്തിന് ചുക്കാൻ പിടി​യ്ക്കുന്ന ആളു​മാ​ണെന്ന് ആരോ​പി​ക്കുന്ന പാക്പ​ട്ടാ​ള​ത്തിന് ഇതിന് ഉപോ​ദ്ബ​ല​ക​മായ തെളി​വു​ക​ളൊന്നും പുറ​ത്തു​വി​ടാൻ സാധി​ച്ചി​ട്ടി​ല്ല. എന്നാൽ അദ്ദേഹം ഇന്ത​്യൻ പൗര​നാണെന്നും എന്നാൽ ചാര​പ്ര​വർത്ത​ന​വു​മായി ഒരുവിധ​ ബ​ന്ധ​വു​മി​ല്ലെ​ന്നും ഇന്ത​്യൻ വിദേ​ശ​കാ​ര​്യ​മ​ന്ത്രാ​ലയം വ്യ​ക്ത​മാ​ക്കു​ന്നു. മാത്ര​മ​ല്ല, പാക് കോർട്ട്മാർഷ​ലിന്റെ വിചാ​ര​ണ​യി​ലി​രുന്ന ജാദ​വി​ന്, 1963ലെ കോൺസു​ലാർ ബന്ധത്തി​നാ​യുള്ള വിയന്നാ കൺവൻഷൻ പ്രകാരം ഇന്ത​്യൻ കോൺസു​ലേ​റ്റിന്റെ സഹായം നൽകേ​​തു​​െങ്കിലും ഇന്ത്യ ഇതി​നായി സമർപ്പിച്ച 16 അപേ​ക്ഷ​കൾക്കും മറു​പ​ടി​പോലും നൽകാ​നുള്ള സാമാ​ന്യ മര​്യാദ പാകി​സ്ഥാൻ കാട്ടി​യി​ല്ലെ​ന്നുമാണ് ഇന്ത​്യൻ വിദേ​ശ​മ​ന്ത്രാ​ലയം ആരോ​പി​ക്കു​ന്ന​ത്. കോർട്ട്മാർഷൽ വിചാ​ര​ണ​യിൽ കുൽഭൂ​ഷ​നു​വേി ഹാജ​രാ​കാൻ ഒരു അഭി​ഭാ​ഷ​ക​നെ​പ്പോലും അനു​വ​ദി​ച്ച​തു​മി​ല്ല. സാമാ​ന്യനീതി ലംഘിച്ച് പാകി​സ്ഥാൻ നട​ത്തുന്ന പട്ടാ​ള​വി​ചാ​ര​ണ, മനു​ഷ​്യാ​വ​കാശ ലംഘ​നം​കൂ​ടി​യാ​ണെന്നും ഇന്ത്യ ശക്ത​മായി വാദി​ക്കു​ന്നു. കുൽഭൂ​ഷ​നെ​തിരെ ചാര​പ്ര​വർത്തനം ആരോ​പി​ക്കുന്ന പാകി​സ്ഥാന്, എന്ത് ​ചാ​ര​പ്ര​വർത്ത​ന​മാണ് അദ്ദേഹം നട​ത്തി​യ​തെന്നതിന് തെളിവു ഹാജ​രാ​ക്കു​വാൻ ഇതു​വ​രേയും സാധി​ച്ചി​ട്ടി​ല്ല. ഇദ്ദേ​ഹം, മുമ്പ് ഇന്ത​്യൻ നാവി​ക​സേ​ന​യിലെ ഒരു ഓഫീ​സ​റാ​യി​രു​ന്നു​വെ​ന്ന​തു​മാ​ത്ര​മാ​ണ്, പാകി​സ്ഥാന് ഇതു​വ​രേയും പുറ​ത്തുപറ​യു​വാൻ സാധി​ച്ചി​ട്ടു​ള്ള​ത്.
അന്താ​രാ​ഷ്ട്ര​കോ​ട​തി​ വിധി നട​പ്പി​ലാ​കുമോ
നയ​ത​ന്ത്ര​ബന്ധ​ങ്ങൾക്കാ​യുള്ള വിയന്ന കൺവെൻഷൻ തീ​രു​മാ​ന​ങ്ങ​ളിൽ ഒപ്പു ​വ​ച്ചി​ട്ടുള്ള രാജ​്യ​ങ്ങ​ളാണ് ഇന്ത്യയും പാകി​സ്ഥാ​നും. ഇന്ത്യൻ നയ​തന്ത്ര പ്രതി​നി​ധി​കൾക്ക് കുൽഭൂഷൻ ജാദ​വു​മാ​യി, വിചാ​രണ സമ​യ​ത്തോ, അതി​നു​ശേ​ഷമോ ബന്ധ​പ്പെ​ടാൻ പാകി​സ്ഥാൻ അവ​സരം നിഷേ​ധി​ക്കു​ക​യാണ് ചെയ്ത​ത്. ഈ സാഹ​ച​ര​്യ​ത്തി​ലാണ് കുൽഭൂ​ഷൻ ജാദവ് കേസിൽ മനു​ഷ​്യാ​വ​കാശ ലംഘ​ന​ത്തി​നായി പാകി​സ്ഥാ​നെ​തിരെ ഇന്ത്യ അന്താ​രാ​ഷ്ട്ര​കോ​ട​തിയെ സമീ​പി​ച്ച​ത്. ഇന്ത​്യ​യുടെ വാദ​മു​ഖ​ങ്ങൾ അഡ​്വ​ക്കേറ്റ് ഹാരിഷ് സാൽവേ ശക്ത​മാ​യി​ത്തന്നെ അന്താ​രാഷ്ട്ര കോട​തി​യിൽ അവ​ത​രി​പ്പി​ച്ചി​ട്ടു​്. പാകി​സ്ഥാന്റെ വാദ​മു​ഖ​ങ്ങൾ അന്താ​രാ​ഷട്ര കോടതി മുഖ​വി​ല​യ്‌ക്കെ​ടു​ത്തി​ല്ലെ​ന്ന​തിന്റെ സൂച​ന​യാണ് കുൽഭൂ​ഷൻ ജാദ​വി​നെ​ക്കൊണ്ട് കുറ്റ​സ​മ്മതം നട​ത്തി​യ്ക്കുന്ന വീഡിയോ കാണു​വാൻ വിസമ്മ​തി​ച്ച​ത്. തട​ങ്ക​ലിൽ ഇരി​ക്കുന്ന ഒരാ​ളുടെ കുറ്റ​സ​മ്മതം അയാൾക്കെ​തിരെതന്നെ​യുള്ള തെളി​വായി ഒരു കോട​തിയും അംഗീ​ക​രി​ക്കി​ല്ല. ഇനി, അന്താ​രാഷ്ട്ര കോട​തി​വിധി അവ​ഗ​ണി​യ്ക്കാ​നാണ് പാക്പട്ടാളം ശ്രമി​ക്കു​ന്ന​തെങ്കിൽ, പ്രശ്‌നം ഐക​്യ​രാ​ഷ്ട്ര​സ​ഭ​യുടെ സുരക്ഷാ കൗൺസി​ലിന്റെ പരി​ഗ​ണ​നയ്ക്കു കൊു​വ​രു​വാനും അതു​വഴി അന്താ​രാഷ്ട്ര തല​ത്തിൽ പാകി​സ്ഥാനെ ഒറ്റ​പ്പെ​ടു​ത്തു​വാനും നമുക്കു സാധി​യ്ക്കും.​
പി.​എസ്. ശ്രീകു​മാർ
98471 73177


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ