Thursday, 25 May 2017 12.24 PM IST
വിധി പാകിസ്ഥാൻ തള്ളിയാൽഇന്ത്യ എന്തുചെയ്യും?
May 19, 2017, 12:10 am
ന്യൂഡൽഹി : ഇന്ത്യയ്ക്കുള്ള ഒരേയൊരു പോംവഴി ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിനെ സമീപിക്കാം എന്നതാണ്.

എന്താണ് നിയമങ്ങൾ
..............................................
യു.എൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 94 പ്രകാരം ഐക്യരാഷ്ട്ര സഭയിലെ എല്ലാ അംഗ രാജ്യങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി തീർപ്പ് അംഗീകരിക്കണം. ഇന്ത്യയും പാകിസ്ഥാനും ഇത് അംഗീകരിച്ചിട്ടുണ്ട്.
വിയന്ന കരാർ പ്രകാരം നയതന്ത്ര പ്രശ്നങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ തീർക്കാൻ 'ഓപ്‌ഷണൽ പ്രോട്ടോക്കോളിന് 'രൂപം നൽകിയിട്ടുണ്ട്. ഇതിലും ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്നു.
വിധി നടപ്പാക്കാൻ അന്താരാഷ്ട്ര കോടതിക്ക് കഴിയില്ലെങ്കിലും അന്തിമ വിധിക്ക് അപ്പീൽ നൽകാനാവില്ല. ഇവിടെയാണ് യു.എൻ സെക്യൂരിറ്റി കൗൺസിൽ ചിത്രത്തിൽ വരുന്നത്. ഇരുരാജ്യങ്ങളോടും വിധി പാലിക്കാൻ സെക്യൂരിറ്റി കൗൺസിലിന് ആവശ്യപ്പെടാം. പക്ഷേ അതിൽ നിരവധി കുരുക്കുകൾ ഉയർന്നുവരും.

ഇന്ത്യ സെക്യൂരിറ്റി
കൗൺസിലിനെ
സമീപിക്കുമ്പോൾ
സെക്യൂരിറ്റി കൗൺസിലിലെ ഒരു സ്ഥിരാംഗത്തിനോ അവരോട് അനുഭാവം പുലർത്തുന്ന അംഗത്തിനോ വിധി വീറ്റോ ചെയ്യാം. അതായത് ചൈനയ്ക്ക് വേണമെങ്കിൽ ഈ അധികാരം ഉപയോഗിക്കാം. അതല്ലെങ്കിൽ ഇതിൽ ഇടപെടുന്നില്ല എന്ന് സെക്യൂരിറ്റി കൗൺസിൽ തീരുമാനിച്ചാലും വിധി നടപ്പാക്കാനാവില്ല.
അമേരിക്കയും നിക്കരാഗ്വയും തമ്മിലുള്ള കേസിൽ നിക്കരാഗ്വയ്ക്ക് അനുകൂലമായാണ് അന്താരാഷ്ട്ര കോടതി വിധി വന്നത്. എന്നാൽ ഇത് സെക്യൂരിറ്റി കൗൺസിലിൽ വന്നപ്പോൾ നടപടിക്രമങ്ങളിൽനിന്ന് അമേരിക്ക വിട്ടുനിൽക്കുകയും വിധി നടപ്പാക്കുന്നത് തടയുകയും ചെയ്തു.

സംതൃപ്തി: മോദി

ന്യൂഡൽഹി: അന്താരാഷ്ട്ര കോടതി വിധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംതൃപ്തി പ്രകടിപ്പിച്ചു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിളിച്ച് ഹരീഷ് സാൽവേയെ അഭിനന്ദനം അറിയിക്കണമെന്നും പറഞ്ഞു.

അംഗീകരിക്കില്ല:
പാകിസ്ഥാൻ

കറാച്ചി: ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര കോടതിയുടെ നടപടി അംഗീകരിക്കില്ലെന്ന് പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും ഇന്ത്യ യഥാർത്ഥ മുഖം മറയ്ക്കാൻ ശ്രമിക്കുകയാണെന്നും നഫീസ് സക്കറിയ പ്രതികരിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ