Thursday, 25 May 2017 12.34 PM IST
കൊച്ചി മെട്രോ ഉദ്ഘാടനം വിവാദമാകുന്നു
May 19, 2017, 5:21 pm
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം തുടങ്ങി. 30 ന് ആലുവയിൽ പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സൗകര്യപ്രകാരം ഒന്നോ രണ്ടോ ദിവസം വൈകിയാലും പ്രശ്നമില്ല. എന്നാൽ അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. പ്രധാനമന്ത്രി എത്തിയില്ലെങ്കിൽ സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്നും കടകംപളളി പറഞ്ഞു.

പ്രധാനമന്ത്രിക്ക് അസൗകര്യമുളള ദിവസം ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത് ദുഷ്ടലാക്കോടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സൗകര്യം നോക്കിയാണ് തീയതി നിശ്ചയിച്ചത്. പ്രധാനമന്ത്രിയെ മന:പൂർവം ഒഴിവാക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്. ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. കേന്ദ്ര നഗരവികസന മന്ത്രാലയത്തെയും ഉദ്ഘാടനം അറിയിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ഇതോട‌െ മെട്രോയുടെ ഉദ്ഘാടനം പുതിയ വിവാദത്തിലേക്ക് തിരിയുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ