Wednesday, 28 June 2017 2.35 AM IST
സർക്കാരിന്റെ വാർഷികാഘോഷത്തിന് ശനിയാഴ്ച തുടക്കം
May 19, 2017, 7:50 pm
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം മേയ് 20 മുതൽ ജൂൺ 5 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒൗപചാരിക ഉദ്ഘാടനം 25 ന് വൈകിട്ട് 5.30 ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷതവഹിക്കും. വിവിധ മേഖലയിലുളളവർ ആയിരം മൺചെരാതുകൾ തെളിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നഗരത്തിലെ കുടിവെളളക്ഷാമം പരിഹരിക്കാൻ പ്രവർത്തിച്ച വാട്ടർ അതോറിട്ടി ജീവനക്കാരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ബാലഭാസ്കർ, മട്ടന്നൂർ ശങ്കരൻകുട്ടി, രഞ്ജിത്ത് ബാരോട്ട്, ഫസൽ ഖുറേഷി എന്നിവർ അവതരിപ്പിക്കുന്ന ബിഗ് ബാന്റ്.

 ആഘോഷ പരിപാടികൾ ഇങ്ങനെ:
*മേയ് 20- റാന്നി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം വൈകിട്ട് 5ന് മുഖ്യമന്ത്രി നിർവഹിക്കും.
*21 കട്ടപ്പനയിൽ പട്ടയവിതരണം- മുഖ്യമന്ത്രി, വയനാട് കാരാപ്പുഴ ടൂറിസം പദ്ധതി ഉദ്ഘാടനം.
*22 വി.ജെ.ടി ഹാളിൽ വൈകിട്ട് 4 ന് കൈത്തറി യൂണിഫോം വിതരണ ഉദ്ഘാടനം-മുഖ്യമന്ത്രി.
മസ്ക്കറ്റ് ഹോട്ടലിൽ വൈകിട്ട് 5 ന് മാദ്ധ്യമ സെമിനാർ.
*23 പുനലൂരിൽ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണോദ്ഘാടനം.
*24 വഴി കാട്ടുന്ന കേരളം സെമിനാർ കൊല്ലത്ത്, മെഡിക്കൽ കോളേജിൽ ആർദ്രം പദ്ധതി ഉദ്ഘാടനം.
*27 രാവിലെ 11 ന് കൊല്ലത്ത് മത്സ്യോത്സവം, വൈകിട്ട് 4 ന് തൈയ്ക്കാട് ഗസ്റ്റ് ഹൗസിൽ എഡിറ്റേഴ്സ് മീറ്റ്.
*28 തൃശൂരിൽ ഒാപ്പറേഷൻ ഒളിമ്പ്യ ഉദ്ഘാടനം, ആലപ്പുഴയിൽ കുടുംബശ്രീ വാർഷികം ഉദ്ഘാടനം.
*29ആറൻമുളയിൽ വരട്ടാർ പുനരുജ്ജീവന പദ്ധതി ഉദ്ഘാടനം, തുഞ്ചൻപറമ്പിൽ സാംസ്കാരിക കൂട്ടായ്മയും ടൂറിസം പദ്ധതി ശിലസ്ഥാപനവും, തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറി കമ്മീഷനിംഗും, കോഴിക്കോട് സൈബർ പാർക്കും, സമ്പൂർണ്ണ വൈദ്യുതീകരണ പ്രഖ്യാപനവും.
*30 എറണാകുളത്ത് നവതലമുറ വ്യവസായങ്ങളും കേരളവും- സെമിനാർ, കോട്ടയത്ത് കാർഷിക കേരളം ഭാവിയും വെല്ലുവിളികളും- സെമിനാർ, കൊല്ലത്ത് മത്സ്യതൊഴിലാളികൾക്ക് സൈക്കിൾ വിതരണം, തിരുവനന്തപുരത്ത് കൃഷിവകുപ്പിന്റെ സുമേതി കെട്ടിടം ഉദ്ഘാടനം.
*31വർക്കലയിൽ സെന്റർ ഫോർ ഫെർഫോമിംഗ് ആർട്സ് ഉദ്ഘാടനം.
*ജൂൺ ഒന്ന് വയനാട് പുൽപ്പളളളിൽ സുജലം സുലഭം പദ്ധതി ഉദ്ഘാടനം, വൈകിട്ട് 5 ന് വിഴിഞ്ഞം തുറമുഖം ബർത്ത് പൈലിംഗ് ഉദ്ഘാടനം.
*2ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ അഴിമതി രഹിത സെമിനാർ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ഫിലിം ആർക്കൈവ്സ് ശിലാസ്ഥാപനം.
*3 ന് വയനാട്ടിൽ ഗോത്രഭാഷാദ്ധ്യാപക നിയമന പദ്ധതിയുടെയും കർമ്മ റോഡിന്റെയും ഉദ്ഘാടനം.
*4 ന് കണ്ണൂരിൽ മതസൗഹാർദ്ദ സമ്മേളനം.
*5 ന് തിരുവനന്തപുരത്ത് വൃക്ഷതൈ നടീൽ ഗവർണർ, കോഴിക്കോട് നന്മമരം വിതരണം. കോഴിക്കോട് ബീച്ചിൽ ആഘോഷങ്ങളുടെ സമാപന സമ്മേളനം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ