വരുന്നു ഏഴായിരം ഏക്കർ കശുമാവ് തോട്ടം
May 20, 2017, 12:10 am
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: തോട്ടണ്ടിയുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംസ്ഥാനത്ത് ഏഴായിരം ഏക്കർ കശുമാവ് തോട്ടം ഒരുക്കിയെടുക്കും. ഇതിനായി ഏഴായിരം കശുമാവ് തൈകൾ നടും.
കേരളത്തിലെ കശുഅണ്ടി ഫാക്‌ടറികൾക്ക് ആവശ്യമായ തോട്ടണ്ടിയുടെ വലിയൊരുഭാഗം ഇപ്പോൾ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. പല കശുഅണ്ടി ഫാക്‌ടറികൾ അടഞ്ഞുകിടക്കുന്നതും തോട്ടണ്ടി ക്ഷാമം മൂലമാണ്.
സം​സ്ഥാ​ന ക​ശു​അ​ണ്ടി വിക​സ​ന ഏ​ജൻ​സി​യും ക​ശുഅ​ണ്ടി വി​ക​സ​ന കോർ​പ്പ​റേ​ഷ​നു​മാണ് ആ​വ​ശ്യമായ തൈ നൽ​കു​ന്നത്. വ​ന​മേ​ഖ​ലയിൽ കൃ​ഷി ആ​രം​ഭി​ക്കുന്ന​ത് സം​ബ​ന്​ധി​ച്ച് വ​നം വ​കു​പ്പു​മാ​യി ധാരണയിലെത്തിയിട്ടുണ്ട്.
കൃ​ഷി വ​കു​പ്പി​ന്റെ ഫാ​മു​ക​ളിലും വ്യാ​പ​ക​മാ​യി കൃ​ഷി ആ​രം​ഭി​ക്കും. പ്ലാ​ന്റേ​ഷൻ കോർ​പ്പ​റേഷ​ന്റെ ക​ണ്ണൂ​രി​ലെയും കാ​സർ​കോ​ട്ടെയും ഫാമുക​ളിലും ആറ​ളം ഫാ​മിലും പുതിയ തൈ​കൾ ന​ടും. പു​ന​ലൂരിൽ ഓയിൽ പാ​മി​ന്റെ സ്​ഥല​ത്ത് കൃ​ഷി ആ​രം​ഭിക്കാൻ ധാ​ര​ണ​യാ​യി​. കൊല്ലം ജില്ലാ പ​ഞ്ചാ​യത്ത്, വിവി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തുകൾ, പി​റവം, പ​യ്യന്നൂർ ന​ഗ​ര​സഭ​കൾ എ​ന്നി​വയും ക​ശു​മാ​വ് കൃ​ഷി​ക്ക് സന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടുണ്ട്.

മൂന്നാം വർഷം മുതൽ വിളവ്
മൂന്നാം വർഷം മുതൽ വിളവ് ലഭിക്കുന്ന തൈകളാണ് നടുന്നത്. പൊ​തു​മേഖ​ലാ സ്​ഥാ​പ​ന​ങ്ങ​ളു​ടെ ഒഴി​ഞ്ഞ ഭൂമി, ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ സ്​ഥാ​പ​ന​ങ്ങ​ളു​ടെ ഭൂമി, വ​ന​മേ​ഖ​ല​ക​ളി​ലെ അ​നു​യോ​ജ്യമാ​യ സ്​ഥല​ങ്ങൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ശു​മാ​വ് കൃ​ഷി ആ​രം​ഭി​ക്കു​ന്നത്. പ്ലാ​ന്റേ​ഷൻ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ വ്യ​ക്​തി​കളെയും ക​ശു​മാ​വ് കൃ​ഷിയിൽ താത്പ​ര്യ​മുളളവരെയും പ​ങ്കാ​ളി​ക​ളാ​ക്കും.

സബ്സിഡി നൽകും
സ്വകാര്യ വ്യക്തികൾക്ക് കൃഷി തുടങ്ങാൻ ഹെക്‌ടർ ഒന്നിന് 12,000 രൂ​പ വീതം സ​ബ്‌​സി​ഡി നൽ​കും. ചെ​റുകി​ട കർ​ഷ​കർ​ക്ക് ഒ​രു തൈ ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന​തിന് 100 രൂ​പയും വ​ളം ഉൾ​പ്പെ​ടെ​യു​ള്ള അ​നു​ബന്​ധ സ​ഹാ​യ​ങ്ങളും നൽ​കും. നി​ല​വി​ലെ ക​ശു​മാ​വ് തോ​ട്ട​ങ്ങളിൽ പ​ഴ​യ​ വൃ​ക്ഷ​ങ്ങൾ ഒ​ഴി​വാക്കി പുതിയ തൈ​കൾ വ​യ്​ക്കാൻ തീ​രു​മാ​നി​ച്ചി​ട്ടുണ്ട്. സ്‌കൂൾ കു​ട്ടി​കൾ​ക്ക് തൈ​കൾ വി​തര​ണം ചെ​യ്യാനും പ​ദ്ധ​തി​യുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ