Wednesday, 24 May 2017 3.15 PM IST
ഫാം തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിച്ചു
May 19, 2017, 10:47 pm
തിരുവനന്തപുരം: കൃഷി, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളുടെ കീഴിലുള്ള ഫാം തൊഴിലാളികളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. ശമ്പള പരിഷ്കരണം സംബന്ധിച്ച സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി. 2014 ജൂലായ് ഒന്നു മുതൽ വർദ്ധവിന് പ്രാബല്യമുണ്ട്. പുതുക്കിയ വേതനം പണമായി ഏപ്രിൽമാസത്തെ ശമ്പളത്തോടൊപ്പം നൽകും. അതുവരെയുള്ള കുടിശ്ശിക നാലു തുല്യ ഗഡുക്കളാക്കും . ആദ്യ ഗഡു പി.എഫിൽ ലയിപ്പിക്കും.

പുതുക്കിയ സ്കെയിലും പഴയ സ്കെയിലും
16500-35700 8500-13210
17000-37500 8730-13540
17500-39500 8960-14260
18000-41500 9190-15780
19000-43600 9940-16580

കാഷ്വൽ തൊഴിലാളികളിൽ അഞ്ച് വർഷം വരെ സർവീസുള്ളവർക്ക് വേതനം 650 രൂപയും 15 വർഷംവരെയുള്ളവർക്ക് 660 രൂപയും 20വർഷംവരെയുള്ളവർക്ക് 670രൂപയുമായിരിക്കും. ഇതു നേരത്തെ യഥാക്രമം 340, 350, 360 രൂപവീതമായിരുന്നു.

യൂണിഫോം അലവൻസ് 2400 രൂപയാക്കി വർദ്ധിപ്പിച്ചു. ഉയർന്ന പ്രദേശങ്ങളിലെ ഫാമുകളിൽ രണ്ടുവർഷത്തിലൊരിക്കൽ കമ്പിളി അലവൻസായി 1500രൂപയും നൽകും.
ഫാം തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിനുള്ള ധനസഹായം ഒരു ലക്ഷം രൂപയാക്കി. സർവീസിലിരിക്കേ മരണമടയുന്ന തൊഴിലാളികളുടെ മരണാനന്തര ചടങ്ങുകൾക്കായി പലിശ രഹിത അഡ്വാൻസ് 7000 രൂപയാക്കി.



 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ