Thursday, 25 May 2017 12.35 PM IST
വിജിലൻസ് എത്തിയപ്പോൾ മുങ്ങിയ പൊതുമരാമത്ത് വകുപ്പിലെ 13 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
May 19, 2017, 8:09 pm
തിരുവനന്തപുരം: ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് വിഭാഗം അന്വേഷണത്തിന് എത്തിയപ്പോൾ ഓഫീസിൽ ഇല്ലാതിരുന്ന പൊതുമരാമത്ത് വകുപ്പിലെ 12 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരെ വേണ്ടവിധം നിയന്ത്രിക്കാത്തതിന്റെ പേരിൽ എക്സിക്യൂട്ടീവ് എൻജിനിയറും സസ്പെൻഷന് വിധേയനായി.

മലപ്പുറത്ത് കെട്ടിട വിഭാഗം ഡിവിഷൻ ഓഫീസിലെ ക്രമക്കേടുകളെകുറിച്ച് മാദ്ധ്യമങ്ങളിലടക്കം നിരവധി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ജി. സുധാകരൻ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയത്. പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തിയപ്പേൾ 12 പേർ ഓഫീസിൽ ഉണ്ടായിരുന്നില്ല. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് എൻജിനിയർ ഉൾപ്പെടെ13 പേരെ സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്. ഇത്തരം പരിശോധനകൾ വ്യാപകമാക്കുമെന്ന് മന്ത്രി അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ