Thursday, 25 May 2017 12.25 PM IST
റിട്ട. ചീഫ് എൻജിനിയർ പി. ശ്രീകുമാരൻനായർ നിര്യാതനായി
May 19, 2017, 10:51 pm
തിരുവനന്തപുരം : ശാസ്തമംഗലം, കൊച്ചാർ റോഡ് മൈത്രി ലെയ്ൻ കെ. 48 മിഥിലയിൽ പി.ഡബ്ളിയു.ഡി റിട്ട. ചീഫ് എൻജിനിയർ പി. ശ്രീകുമാരൻ നായർ (82) നിര്യാതനായി. എൻജിനിയറിംഗ് രംഗത്ത് ആറ് ദശാബ്ദക്കാലത്തെ പ്രവർത്തന പരിചയമുണ്ടായിരുന്നു. സിഡ്കോ ജനറൽ മാനേജരും അറിയപ്പെടുന്ന സ്ട്രക്റൽ എൻജിനിയറിംഗ് കൺസൾട്ടന്റും ആയിരുന്നു. ശാന്തിഗിരി ആശ്രമത്തിലെ താമരയും ശിവഗിരി മണ്ഡപവും ചടയമംഗലത്തെ കൂറ്റൻ ജഡായു പ്രതിമയും ഉൾപ്പെടെ നിരവധി വിഖ്യാത നിർമ്മിതികൾ ശ്രീകുമാരൻ നായരുടേതാണ്. കരസേനയിൽ മേജറായും പൂനെ മിലിട്ടറി ട്രെയിനിംഗ് കോളേജിൽ അദ്ധ്യാപകനുമായി സേവനം നൽകിയിട്ടുണ്ട്.
ജഗതി പന്നിയറത്തല കൃഷ്ണവിലാസം കുടുംബാംഗമാണ്. ഭാര്യ : ശാരദാനായർ. മക്കൾ : കിരൺ നായർ, ലക്ഷ്മി നായർ. മരുമക്കൾ : രമ്യ കിരൺ, സുനിൽ നായർ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തികവാടത്തിൽ. ഫോൺ : 8547403730, 9447103723.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ