Thursday, 25 May 2017 12.24 PM IST
വി.എസ്.ജയകുമാറിനോട് അവധിയെടുക്കാൻ നിർദ്ദേശം
May 20, 2017, 2:17 am
തിരുവനന്തപുരം : തിരുവതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി വി.എസ്.ജയകുമാറിനോട് നിർബന്ധിത അവധിയിൽ പോകാൻ ബോർഡ് യോഗം ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അവധിയിൽ പ്രവേശിക്കാൻ ബോർഡ് യോഗം ജയകുമാറിനോട് ആവശ്യപ്പെട്ടത്. മുൻ ദേവസ്വംമന്ത്രി വി.എസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാർ.
അഴിമതി ആരോപണങ്ങൾ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് വിടാനും തീരുമാനിച്ചു. ജയകുമാറിനെ തത്‌സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബോർഡംഗം കെ. രാഘവൻ വാദിച്ചെങ്കിലും, ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡംഗം അജയ് തറയിൽ എന്നിവർ വിയോജിച്ചു. ആരോപണവിധേയൻ സെക്രട്ടറിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നു കാണിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബോർഡിന് കത്തും നൽകിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ