Saturday, 24 June 2017 7.41 PM IST
ഇടപാടുകാരെ പിഴിയുന്നതിൽ എല്ലാ ബാങ്കുകളും ഒറ്റക്കെട്ട്
June 19, 2017, 8:14 pm
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം: ബിസിനസ് നേടാൻ പരസ്പരം മത്സരമാണെങ്കിലും പലവിധ ചാർജുകളുമായി ഇടപാടുകാരെ പിഴിയുന്നതിൽ ബാങ്കുകളെല്ലാം ഒറ്രക്കെട്ട്. ഇതിൽ ദേശസാത്കൃത ബാങ്കുകളെന്നോ പുതുതലമുറ ബാങ്കുകളെന്നോ ഷെഡ്യൂൾഡ് ബാങ്കുകളെന്നോ വ്യത്യാസമില്ലെന്ന് ഇവരുടെ നിരക്കുകൾ കണ്ടാലറിയാം.

ബാങ്ക് നിരക്കുകൾ താരതമ്യം ചെയ്താൽ
 മിനിമം ബാലൻസ് ഇല്ലെങ്കിൽ
നഗരങ്ങളിൽ എസ്.ബി.ഐയുടെ മിനിമം ബാലൻസ് 3000 രൂപ. കുറവ് 1500 രൂപയിൽ താഴെയാണെങ്കിൽ പിഴ 50രൂപയും നികുതിയും. കൂടുതലാണെങ്കിൽ 60 രൂപയും നികുതിയും. സൗത്ത് ഇന്ത്യൻ ബാങ്ക് ബേസിക് എസ്. ബിയല്ലാത്ത അക്കൗണ്ട‌ിൽ പിഴ നൂറു രൂപ. ഫെഡറൽ ബാങ്കിൽ ചുരുങ്ങിയ ബാലൻസ് 1000 രൂപ മുതൽ 5000 രൂപ വരയൊണ്. കുറവ് 40 ശതമാനത്തിൽ കൂടുതലാണെങ്കിൽ 60 രൂപ. 60 ശതമാനത്തിലും കൂടുതലാണെങ്കിൽ 90 രൂപ. അതിലും കൂടുതലാണെങ്കിൽ 150രൂപ. കനറാ ബാങ്കിൽ മിനിമം ബാലൻസ് ഗ്രാമങ്ങളിൽ 500 രൂപയും നഗരത്തിൽ 1000 രൂപയും. ബാലൻസ് നഗരത്തിൽ 400 രൂപയിൽ താഴെയാണെങ്കിൽ പിഴ 40 രൂപ. 700 വരെ 30 രൂപ. 700 നു മുകളിൽ 999 വരെ 20 രൂപ. കത്തോലിക് സിറിയൻ ബാങ്കിൽ ഗ്രാമങ്ങളിൽ 100 രൂപയും അ‌ർദ്ധനഗരങ്ങളിൽ 200 രൂപയും പിഴ.
ഐ.സി.ഐ.സി ബാങ്കിൽ മിനിമം ബാലൻസ് വേണ്ടത് നഗരങ്ങളിൽ10,000 , അ‌ർദ്ധ നഗരങ്ങളിൽ 5000, ഗ്രാമങ്ങളിൽ 2,500 രൂപയുമാണ്. പിഴ 100 രൂപയും കുറവിന്റെ 5 ശതമാനവും.
എച്ച്.ഡി.എഫ്.സി ബാങ്കിൽ മിനിമം ബാലൻസ് ഇതാണെങ്കിലും പിഴയിൽ വ്യത്യാസമുണ്ട്. നഗരങ്ങളിൽ 7500ൽ മുകളിലാണെങ്കിൽ 150 രൂപയും 5000നും 7500 നും ഇടയിലാണെങ്കിൽ 300 രൂപയും അതിലും താഴെയാണെങ്കിൽ 450 രൂപയുമാണ് പിഴ. ഗ്രാമീണ മേഖലകളിലെ മിനിമം ബാലൻസ് 2500 ആണ്. 1000 മുകളിലാണെങ്കിൽ 270രൂപയും അതിലും താഴെയാണെങ്കിൽ 450രൂപയും പിഴ നൽകണം.

മറ്ര് ചാർജുകൾ
അക്കൗണ്ട് ക്ലോസിംഗ് - 500 രൂപ മുതൽ 1000 വരെ.
ചെക്ക് ബുക്കിന്: ഒരു ലീഫിന് ശരാശരി 3രൂപ വരെ.
എസ്. എം. എസ് അലേർട്ട് - മൂന്നു മാസം കൂടുമ്പോൾ 15 രൂപ.
ഡെബിറ്ര് കാർഡ് അനുവദിക്കാൻ - 100 രൂപ മുതൽ 300 വരെ .
ഡെബിറ്ര് കാർഡ് മെയിന്റനൻസ്- എസ്.ബി.ഐയിൽ 175 രൂപ മുതൽ 350 വരെ. ( രണ്ടാം വർഷം മുതൽ). ഐ.സി.ഐ.സി.ഐയിൽ 150. എച്ച്.‌ഡി.എഫ്.സിയിൽ 150 മുതൽ 750വരെ.
എ.ടി.എം ഇടപാട്: എസ്.ബി.ഐയിൽ സ്വന്തം എ.ടി.എമ്മിലും മറ്റ് എ.ടി.എമ്മുകളിലും 5 എണ്ണം വീതം ഫ്രീ. അത് കഴിഞ്ഞാൽ മറ്ര് എ.ടി.എമ്മുകളിൽ 20 രൂപ, എസ്.ബി.ഐ എ.ടി.എമ്മിൽ 10 രൂപ. ഐ.സി.ഐ.സി.ഐയിലും പരിധി കഴിഞ്ഞാൽ 20 രൂപ.

വീട് വായ്പ: വായ്പയുടെ 0.35 ശതമാനം കുറവ് 2000 ഉം പരമാവധി 10,000 രൂപയും
ഫണ്ട് ട്രാൻസ്ഫർ ( നെഫ്റ്റ്, ആർ.ടി.ജി.എസ്, ഐ.എം.പി.എസ്): 20 രൂപ മുതൽ 45വരെ
ഡെബിറ്ര് കാർഡ് മാറ്റുന്നതിന്: 300 രൂപ
സ്റ്റോപ് പേയ്മെന്റ് നിർദ്ദേശം: 100 രൂപ മുതൽ 500 രൂപ വരെ.



 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ