മദ്യപസംഘം ഒടിച്ചിട്ട വാഴ വീണ്ടും കുലച്ചപ്പോൾ നാല് കുലകൾ !
June 17, 2017, 2:21 pm
വി.ശിവപ്രസാദ്
കല്ലറ: മദ്യപസംഘം ഒടിച്ചിട്ട വാഴ വീണ്ടും കുലച്ചപ്പോൾ കർഷകന് ലഭിച്ചത്  ഒന്നിന് പകരം നാല് കുലകൾ!. പാങ്ങോട് ഭരതന്നൂർ നെല്ലിക്കുന്ന് തടത്തരികത്ത് വീട്ടിൽ റഹിമിന്റെ വീട്ടുമുറ്റത്ത് നിന്ന ഒരു വാഴയിലാണ് നാല് കുലകൾ ഉണ്ടായത്. ഒരു വർഷം മുമ്പാണ് റഹിം മുറ്റത്ത് റോഡിനോട് ചേ‌ർന്ന് റോബസ്റ്റ ഇനത്തിൽപ്പെട്ട വാഴ നട്ടത്. 2 മാസം കഴിഞ്ഞപ്പോൾ അതുവഴി പോയ മദ്യപസംഘം തമ്മിലടി കൂടുന്നതിനിടെ വാഴയുടെ മേൽ മറിഞ്ഞ് വീണ് അത് ഒടി‌ഞ്ഞിരുന്നു. വാഴ ഒടിഞ്ഞ് കിടക്കുന്നത് കണ്ട റഹിം അതിനെ പകുതി വച്ച് മുറിച്ച് മാറ്റി. അതിൽ നിന്നും കിളിർത്ത് വന്ന വാഴയിലാണ് ഇപ്പോൾ നാല് കുലകളുണ്ടായത്. ആദ്യം ഒരു വലിയ കുല വന്നു, പിന്നീട് ശാഖകൾ പോലെ അതിൽ നിന്നും മൂന്ന് ചെറിയ കുലകൾ കൂടിയുണ്ടായി. ഇതിന്റെ ചിത്രങ്ങൾ മൊബൈലിൽ പകർത്താനായി നാട്ടുകാർ തിരക്ക് കൂട്ടുകയാണിപ്പോൾ.
crctd
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.