Saturday, 24 June 2017 7.41 PM IST
കാവാലം മഹോത്സവം 25 മുതൽ
June 20, 2017, 1:05 am
തിരുവനന്തപുരം: കാവാലം നാരായണപ്പണിക്കർ അനുസ്‌മരണത്തോടനുബന്ധിച്ച് സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെർഫോർമിംഗ് ആർട്ടസ് ആൻഡ് റിസർച്ച് സെന്റർ കാവാലം മഹോത്സവം സംഘടിപ്പിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ നെടുമുടി വേണു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ 25ന് രാവിലെ 10ന് വെെലോപ്പിള്ളി സംസ്കൃതി ഭവനിൽ മന്ത്രി എ.കെ. ബാലൻ കാവാലം മഹോത്സവം ഉദ്ഘാടനം ചെയ്യും. ശില്പി കാനായി കുഞ്ഞിരാമൻ ചിത്രപ്രദർശനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. വെെലോപ്പിള്ളി സംസ്കൃതി ഭവനിലും ടാഗോർ തിയേറ്ററിലും മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കവിത, നാടകം, സംഗീതം, മോഹിനിയാട്ടം എന്നീ മേഖലകളിലെ നൂറോളം കാലാകരന്മാർ പങ്കെടുക്കും. കാവാലത്തിന് ശ്രദ്ധാഞ്ജലിയായി അഞ്ജലി മേനോൻ സംവിധാനം ചെയ്‌ത സൂത്രധാർ എന്ന ഡോക്യുമെന്ററി 27ന് ടാഗോർ തിയറ്ററിൽ സമാപന സമ്മേളനത്തോടൊപ്പം പ്രദർശിപ്പിക്കും. കാവാലം നാരായണപ്പണിക്കർ നാട്യാചാര്യ പുരസ്‌കാർ എന്ന പേരിൽ സോപാനം ഏർപ്പെടുത്തിയ അവാർഡും വിതരണം ചെയ്യും. ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സോപാനം ഡയറക്ടർ ശാരദാ പണിക്കർ, സെക്രട്ടറി കല്യാണി കൃഷ്ണൻ, കൺവീനർ കിച്ചു ആര്യനാട്, ജോയിന്റ് കൺവീനർ ശ്രീകുമാർ, പ്രോഗ്രാം കൺവീനർ ശിവമോഹൻ തമ്പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ