ഫ്ളാറ്റുടമകൾ സാധാരണ നികുതി നൽകിയാൽ മതി
June 19, 2017, 1:57 am
കെ.പി.കൈലാസ് നാഥ്
ആഡംബര നികുതി ഒഴിവാക്കി

തിരുവനന്തപുരം: ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ഒറ്റത്തവണ കെട്ടിട നികുതി നൽകുമ്പോൾ ഇനി തങ്ങളുടെ തറ വിസ്തീർണ്ണത്തിനനുസരിച്ച നികുതി നൽകിയാൽ മതി. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് പുതിയ സർക്കുലർ ഇറക്കി. ഫ്ലാറ്റുകളിലേയും കെട്ടിട സമുച്ചയങ്ങളിലേയും കെട്ടിട നികുതി നിർണ്ണയിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുന്ന സുപ്രീംകോടതി വിധിക്കനുസൃതമായാണ് പുതിയ ഉത്തരവ്. ഫ്ലാറ്റ് സമുച്ചയത്തിന്റെ കെട്ടിട ഉടമ വ്യക്തികൾക്ക് ഫ്ലാറ്റുകൾ വിറ്റുകഴിഞ്ഞാൽ വാങ്ങുന്നവർ ഉടമസ്ഥരായി മാറും. ഈ സാഹചര്യത്തിൽ നേരത്തെ ഫ്ലാറ്റ് ഉടമയായിരുന്ന ആളിൽ നിന്ന് കെട്ടിട നികുതി ഈടാക്കാൻ പറ്റില്ല എന്നാണ് കോടതി പറഞ്ഞത്. ഇതു പ്രകാരം ഒരു കെട്ടിട സമുച്ചയത്തിൽ നിരവധി താമസക്കാരുണ്ടെങ്കിൽ ഒരോരുത്തരെയും പ്രത്യേകം താമസക്കാരായി കണക്കാക്കി നികുതി നിർണയിക്കാം. ഇങ്ങനെ വരുമ്പോൾ ഇവർ സാധാരണഗതിയിലുള്ള കെട്ടിട നികുതി കൊടുക്കണമെന്നതല്ലാതെ ആഡംബര നികുതി കൊടുക്കേണ്ടിവരില്ല.

നിലവിൽ സമുച്ചയത്തിലെ ഫ്ലാറ്റുകളുടെ മൊത്തം തറവിസ്തീർണ്ണംകണക്കാക്കിയായിരുന്നു നികുതി നിർണ്ണയിച്ചിരുന്നത്. 250 ചതുരശ്ര മീറ്ററിൽ കൂടിയാൽ കൂടുന്ന ഓരോ 10 ചതുരശ്ര മീറ്ററിനും 1500 രൂപ വീതം നൽകേണ്ടിയിരുന്നു. ഇതോടെ സ്വന്തം ഫ്ലാറ്റിന്റെ വലിപ്പം 200 ചതുരശ്ര മീറ്റർ മാത്രമേ ഉള്ളുവെങ്കിലും വലിയ തുക കെട്ടിട നികുതിയായി നൽകേണ്ട‌ിവരുമായിരുന്നു. 20
,25 ,ഫ്ലാറ്റുകളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്നവർ എല്ലാവരും ചേർന്ന് മൊത്തം തുക വീതിച്ചെടുത്താലും ഓരോരുത്തരും 25,000 രൂപയും 30,000 രൂപയുമൊക്കെ അടയ്ക്കേണ്ടിവരുമായിരുന്നു.
റവന്യൂ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം ഓരോ ഫ്ലാറ്റും പ്രത്യേകം കണക്കാക്കി കെട്ടിട നികുതി നിർണ്ണയിക്കണം. അതേ സമയം സ്റ്റെയർ കെയ്സ്, ജനറേറ്റർ റൂം, വരാന്ത, ലിഫ്റ്ര് ഏരിയ, സെക്യൂരിറ്രി ഏരിയ തുടങ്ങി തുടങ്ങിയ പൊതുവായി ഉപയോഗിക്കുന്ന കെട്ടിട ഭാഗങ്ങളുടെ വിസ്തീർണ്ണം കണക്കാക്കി അതിന്റെ നിശ്ചിത അനുപാതം ഫ്ലാറ്റിനോട് ചേർത്ത് നികുതി ഈടാക്കണം.

നേരത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉടമ നികുതി ആ‌‌‌ഡംബര നികുതി അടച്ച ശേഷം ഫ്ലാറ്റുകളുടെ ഉടമസ്ഥർക്ക് അത് വീതിച്ചു നൽകുകയായിരുന്നു പതിവ്. ഫ്ലാറ്റുകളിലെ ആഡംബര നികുതി സംബന്ധിച്ച് തർക്കം നിലനിൽക്കുകയായിരുന്നു. അതിനിടയിൽ ഫ്ലാറ്ര് ഉടമകളിൽ നിന്ന് വാങ്ങിയ പണം ഉപയോഗിച്ചാണ് ഫ്ലാറ്ര് സമുച്ചയ ഉടമ കെട്ടിടം ഉണ്ടാക്കിയതെന്ന് കാണിച്ചാൽ ഓരോ ഫ്ളാറ്റിനും തറ വിസ്തീർണ്ണത്തിനനുസരിച്ച് നികുതി നൽകിയാൽ മതി എന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു . പക്ഷേ ഇതിനായി ഇതുസംബന്ധിച്ച എല്ലാ ബാങ്കിടപാടുകളും കരാറുകളും കാണിക്കണമെന്ന നിബന്ധന മൂലം ഇതു തികച്ചും അപ്രായോഗികമായി മാറി. പുതിയ ഉത്തരവ് ആയിരക്കണക്കിന് പേരെ അനാവശ്യമായി ആഡംബരി നികുതിയിൽ നൽകുന്നതിൽ നിന്ന് രക്ഷിക്കും.

നിലവിലുള്ള കെട്ടിട നികുതി

100 ചതുരശ്ര മീറ്രർ വരെ ഇല്ല
100 മുതൽ 150വരെ ഗ്രാമം 750 , മുനിസിപ്പാലിറ്രി 1350, കോർപ്പറേഷൻ 2025
150 മുതൽ 200 വരെ 1500, 1350, 2025
200 മുതൽ 250 വരെ 1500,2700, 4050
250 ചതുരശ്ര അടിക്കുമുകളിൽ ഓരോ 10 ചതുരശ്ര അടിക്കും 1500 രൂപ വീതം

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ