Saturday, 24 June 2017 7.42 PM IST
പനി അടങ്ങുന്നില്ല: ഇന്നലെ ഏഴ് മരണം
June 20, 2017, 12:28 am
തിരുവനന്തപുരം: ശമനമില്ലാതെ തുടരുന്ന പനി ഇന്നലെ ഏഴ് പേരുടെ ജീവനെടുത്തു. മരണമടഞ്ഞവരിൽ കൂടുതലും ചെറുപ്പക്കാരാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 11 പനി മരണമാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതിൽ ഏഴു പേരും 50 വയസിൽ താഴെയുള്ളവരാണ്.

ഡെങ്കിപ്പനി ബാധിച്ച് മരിച്ച ആറ് പേരിൽ പാലക്കാട് ഒങ്ങല്ലൂർ സ്വദേശികളായ 10 വയസുകാരി ഐഷാ സനയും 31 കാരൻ ബഷീറും തിരുവനന്തപുരം മീനാങ്കൽ സ്വദേശി ബിന്ദുവും (41) പാലക്കാട് ചാലിശേരി സ്വദേശി ഷീബയും (47) ഉൾപ്പെടുന്നു. എലിപ്പനി മരണത്തിൽ തൃശൂർ കരളം സ്വദേശി 20 വയസുകാരി പ്രിയയും ഉൾപ്പെടുന്നു. എച്ച് 1 എൻ 1 പിടിപെട്ട് മരിച്ച രണ്ടു പേർ എറണാകുളം പല്ലാരിമംഗലം സ്വദേശി മഞ്ജു സന്ദീപും (25) തിരുവനന്തപുരം മിതൃമ്മല സ്വദേശി അരുൺ കുമാറുമാണ് (39).

പാലക്കാട് സ്വദേശി പ്രഭാവതി (63), തിരുവനന്തപുരം വെമ്പായം സ്വദേശി ഷാഹുൽ ഹമീദ് (65) എന്നിവർ ഡെങ്കി ബാധിച്ചും കോഴിക്കോട് മൊകേരി സ്വദേശി അശോക് (55) എലിപ്പനി ബാധിച്ചും മരിച്ചു. ബാലരാമപുരം സ്വദേശി മുഹമ്മദ് ബഷീറും (65) ഇന്നലെ പനി ബാധിച്ച് മരിച്ചു.

ഇന്നലെ മാത്രം സർക്കാർ ആശുപത്രികളിൽ 22,896 പേരാണ് പനിപിടിച്ചെത്തിയത്. ഇതിൽ 682 പേരെ അഡ്‌മിറ്റാക്കി. ഡെങ്കിപ്പനി സംശിക്കുന്ന 711 പേരിൽ 183 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഇന്നലെയും തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനി റിപ്പോർട്ട് ചെയ്തത്. 202 പേർക്ക് ഡെങ്കി സംശയിക്കുന്നു. 89 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. എച്ച് 1 എൻ 1 ഇന്നലെ ഒമ്പത് പേർക്ക് സ്ഥിരീകരിച്ചു.

സർക്കാരിന്റെ കണക്ക്
പനി ബാധിച്ചവർ: 12,12,241
മരണം: 25
ഡെങ്കി ബാധിച്ചവർ: 7,165
മരണം: 13
എലിപ്പനി ബാധിച്ചവർ: 645
മരണം: 8
എച്ച് 1 എൻ 1 ബാധിച്ചവർ: 791
മരണം: 53
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ