Saturday, 24 June 2017 7.42 PM IST
അവനായി ജനിച്ചവരുടെ അവളിലേക്കുള്ള ദൂരം
June 20, 2017, 12:44 am
തിരുവനന്തപുരം: അവനായി ജനിച്ചവർ. പിന്നെ, അവളാകൻ കൊതിച്ചവർ. ഒടുവിൽ ഭിന്നലിംഗക്കാ‌ർ എന്ന പട്ടികയിൽ ഒതുങ്ങിക്കൂടിയവർ. ഇവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഇന്നലെ പ്രദർശിപ്പിച്ച 'അവളിലേക്കുള്ള ദൂരം'.
പി. അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെന്ററി കേരളത്തിലെ ട്രാൻസ്‌ജെൻഡർ ജീവിതത്തിന്റെ പ്രതിസന്ധികളും സന്തോഷങ്ങളും പോരാട്ടങ്ങളുമാണ് പങ്കുവയ്ക്കുന്നത്. . കേരളത്തിനകത്ത് നില്ക്കാനാവാതെ ബംഗളൂരുവിലേക്ക് നാടുവിടേണ്ടിവന്ന ഹരണിയുടെയും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും സ്വന്തം നാട് വിട്ടുപോകാതെ കേരളത്തിനകത്ത് പിടിച്ചുനിന്ന സൂര്യയുടെയും പോരാട്ടവും അവരുടെ ജീവിത സാഹചര്യങ്ങളും ഡോക്യുമെന്ററിയിൽ കാണാം. 'മാധ്യമം' സീനിയർ ന്യൂസ് ഫോട്ടോഗ്രാഫറാണ് പി.അഭിജിത്ത്. എ.ശോഭിലയാണ് ഡോക്യുമെന്ററി നിർമ്മിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ