Saturday, 24 June 2017 7.40 PM IST
പനി: മോണിട്ടറിംഗ് സെൽ തുറക്കും
June 20, 2017, 1:00 am
തിരുവനന്തപുരം: പകർച്ചപ്പനി ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതി അറിയിക്കാനും പകർച്ചപ്പനി നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിട്ടറിംഗ് സെല്ലുകൾ നാളെ ആരംഭിക്കും. സംസ്ഥാന, ജില്ലാതല മോണിട്ടറിംഗ് സെല്ലുകളെ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി.
പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, ആശുപത്രികളിലെ മരുന്നു ലഭ്യത, രോഗീ പരിചരണം, ശുചിത്വ നിലവാരം തുടങ്ങി ജനങ്ങൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളോ പരാതിയോ ഏത് സമയത്തും മോണിട്ടറിംഗ് സെല്ലിൽ അറിയിക്കാമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാന തലത്തിൽ 056 ടോൾ ഫ്രീ, 0471-2552056 (വോഡാഫോൺ, എയർടെൽ) വഴിയും, ജില്ലകളിൽ പ്രത്യേകമായി ലഭ്യമാക്കിയിട്ടുള്ള നമ്പരുകൾ വഴിയും പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം. ലഭിച്ച പരാതികളും സ്വീകരിച്ച നടപടികളും മന്ത്രിയുടെ ഓഫീസിൽ പ്രത്യേകമായി തയ്യാറാക്കിയ സെല്ലിൽ ഓരോ ദിവസവും രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ