ബസ് ട്രെയിനിനെ തോല്പിച്ചു! മിന്നലാണെ സത്യം
July 10, 2017, 1:18 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: പിന്നേ, ബസ് ട്രെയിനിനെ തോല്പിക്കും... കെ.എസ്.ആർ.ടി.സി മിന്നൽ സർവീസ് തുടങ്ങിയപ്പോൾ മുതൽ കേട്ട ആക്ഷേപമാണ്. എന്നാൽ മിന്നൽ സർവീസ് പാഞ്ഞപ്പോൾ ട്രെയിൻ തോറ്റു. കെ.എസ്.ആർ.ടി.സിയുടെ കളക്‌ഷനും കൂടി.മലബാർ എക്സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താൻ 12 മണിക്കൂർ വേണം. അതിനെക്കാൾ രണ്ടര മണിക്കൂർ മുമ്പേയെത്തും മിന്നൽ ബസ്.
രാത്രി 8.45നു തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മിന്നൽ രാവിലെ 6.15ന് കണ്ണൂരെത്തും! സമയം ഒൻപതര മണിക്കൂർ! ഒരു ദിവസത്തെ ശരാശരി വരുമാനം 36,653 രൂപ. പതിനായിരം രൂപയാണ് ഒരു സർവീസ് ലാഭത്തിലാകാൻ വേണ്ടത്. അഞ്ച് റൂട്ടുകളിലായി ദിവസം പത്ത് സർവീസ്. ഒരു ‌സ‌ർവീസിന്റെ കളക്‌ഷൻ ശരാശരി 36,000 രൂപ. മിന്നലിന്റെ മൊത്തം പ്രതിദിന വരുമാനം 3,60,000 രൂപ !
തിരുവനന്തപുരം - കാസർകോട് മിന്നലിനാണ് കളക്‌ഷൻ കൂടുതൽ. ഒരു ദിവസം ശരാശരി 40,103 രൂപ. വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ നാലിന് കാസർകോട്ട് എത്തും. തിരിച്ച് വൈകിട്ട് 6.15ന് കാസർകോട്ട് നിന്ന്
തുടങ്ങുന്ന സർവീസ് രാവിലെ 5.45ന് തിരുവനന്തപുരത്ത് എത്തും. കണ്ണൂർ, കോഴിക്കോട്, വൈറ്റില, ആലപ്പുഴ, കൊല്ലം, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. പയ്യന്നൂരിലും അങ്കമാലിയിലും റിക്വസ്റ്റ് സ്റ്റോപ്പുണ്ട്.

സ്റ്റോപ്പുകൾ വളരെ കുറവ്, ഡിപ്പോകൾ കയറിയിറങ്ങില്ല, ഓടുന്നത് കൂടുതലും ബൈപാസുകളിലൂടെ. ഇങ്ങനെയാണ് മിന്നൽ എക്‌സ്‌പ്രസ് ട്രെയിനുകളെ ഓവർടേക്ക് ചെയ്യുന്നത്.

ഹൈടെക്
പുഷ്ബാക്ക് സീറ്റുകളുള്ള ബസിൽ ലാപ്‌ടോപ്പും മൊബൈലും ചാർജ് ചെയ്യാം. വൈഫൈ ഉടൻ ഒരുക്കും.

മിന്നൽ പാച്ചിൽ ഇങ്ങനെ:

പുറപ്പെടുന്ന സമയം ...സ്ഥലം ... എത്തിച്ചേരുന്ന സ്ഥലം ...സമയം ...ഫെയർ സ്റ്റോപ്പുകൾ
16.30 തിരുവനന്തപുരം കാസർകോട് 04.00 601 9
18.15 കാസർകോട് തിരുവനന്തപുരം 05.45 601 9
20.45 തിരുവനന്തപുരം കണ്ണൂർ 06.45 501 7
19.30 കണ്ണൂർ തിരുവനന്തപുരം 05.05 501 7
18.45 തിരുവനന്തപുരം സുൽത്താൻബത്തേരി 04.05 491 11
19.45 സുൽത്താൻ ബത്തേരി തിരുവനന്തപുരം 05.15 491 11
20.30 തിരുവനന്തപുരം മാനന്തവാടി 05.40 491 11
19.00 മാനന്തവാടി തിരുവനന്തപുരം 04.25 501 10
22.45 തിരുവനന്തപുരം പാലക്കാട് 05.15 351 5
22.30 പാലക്കാട് തിരുവനന്തപുരം 05.00 361 5


cr


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ