എൽ.ഡി.സി മൂല്യനിർണയം റെക്കാ‌‌ഡ് വേഗത്തിൽ
July 10, 2017, 3:00 am
രാജൻ പുരക്കോട്
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ ആരെന്നായിരുന്നു എൽ.ഡി.സി പരീക്ഷയിലെ ഒരു ചോദ്യം. പി. ശ്രീരാമകൃഷ്ണനെ ഉദ്ദേശിച്ചായിരുന്നു പി.എസ്.സിയുടെ ചോദ്യം. എന്നാൽ, ഇപ്പോഴത്തേത് പതിന്നാലാം നിയമസഭയും ശ്രീരാമകൃഷ്ണൻ അതിന്റെ സ്പീക്കറുമാണെന്ന് അറിയാതെപോയി. ചോദ്യം തെറ്റെന്ന് ബോദ്ധ്യമായ പി.എസ്.സി മൂല്യനിർണയത്തിൽനിന്ന് അതൊഴിവാക്കി. എൽ.ഡി.സി ആദ്യഘട്ടം പരീക്ഷയിലെ ചോദ്യം തൊണ്ണൂറ്റൊമ്പതായി കുറച്ചു.
ആദ്യഘട്ടത്തിൽ, ഇക്കഴിഞ്ഞ ജൂൺ 17ന് തിരുവനന്തപുരം, മലപ്പുറം ജില്ലകൾക്കായി നടന്ന എൽ.ഡി.സി പരീക്ഷയു‌ടെ അന്തിമ ഉത്തരസൂചിക റെക്കാ‌‌ഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പി.എസ്.സി മൂല്യ നിർണയത്തിന് തുടക്കമിട്ടിരിക്കുന്നത്. പരീക്ഷ കഴിഞ്ഞതിന്റെ രണ്ടാം ദിവസം പ്രാഥമിക ഉത്തര സൂചികയും പന്ത്രണ്ടാം ദിവസം അന്തിമ ഉത്തര സൂചികയും പ്രസിദ്ധീകരിച്ചത് മുമ്പെങ്ങുമില്ലാത്ത നേട്ടമായി.
മുൻ റെക്കാഡുകൾ തകർത്ത്, മൊത്തം 17,94,091 അപേക്ഷകരെഴുതുന്ന എൽ.ഡി.സി പരീക്ഷ ഘട്ടം ഘട്ടമായി നടക്കുന്നതിനിടെയാണ് മൂല്യ നിർണയവും ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നിന്ന് യഥാക്രമം 229101, 169284 പേരാണ് ആദ്യഘട്ടം പരീക്ഷയിലെ അപേക്ഷകർ. ജൂലായ് ഒന്നിന് നടന്ന കൊല്ലം, തൃശൂർ, കാസർകോട് ജില്ലകളുടെ മൂല്യ നിർണയം ഉടൻ ആരംഭിക്കും.
പ്രാഥമിക ഉത്തരസൂചികയിൽ തെറ്റായ ചോദ്യം ഒഴിവാക്കാൻ പി.എസ്.സിക്കായിരുന്നില്ല. പരാതിപ്പെടാൻ ഉദ്യോഗാർത്ഥികൾക്ക് സമയം അനുവദിച്ചിരുന്നു. പരാതി പരിശോധിച്ചതിനുശേഷം അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയായിരുന്നു. നിലവിലുള്ള എൽ.ഡി.സി റാങ്ക് ലിസ്റ്റിന് അടുത്ത മാർ‌ച്ചുവരെയാണ് കാലാവധി.

പരീക്ഷ അടുത്തഘട്ടത്തിൽ

 എറണാകുളം, കണ്ണൂർ- ജൂലായ് 15
 ആലപ്പുഴ, ഇടുക്കി, കോഴിക്കോട്- ജൂലായ് 29
 പത്തനംതിട്ട, പാലക്കാട്- ആഗസ്റ്ര് 5, 19
 കോട്ടയം, വയനാട്- ആഗസ്റ്റ് 26
crr


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ