സൂക്ഷിക്കുക! വിഷമത്സ്യം അതിർത്തി കടന്നെത്തുന്നു
July 13, 2017, 1:17 am
ബാദുഷ ജമാൽ
പൂവാർ: ട്രോളിംഗ് നിരോധനത്തിന്റെ മറവിൽ രാസപദാർത്ഥങ്ങൾ ചേർത്ത മത്സ്യം വില്പനയ്ക്കെത്തുന്നു. ഫോർമാലിനും ക്ലോറിൻ ഡൈഓക്‌സൈഡും ചേർത്ത മത്സ്യങ്ങളാണ് അതിർത്തി കടന്ന് ജില്ലയിലേക്കെത്തുന്നത്. പൂവാർ, പള്ളം, പുതിയതുറ, നെയ്യാറ്റിൻകര, ബാലരാമപുരം, ആര്യനാട്, നെടുമങ്ങാട്, പനച്ചമൂട്, പാങ്ങോട് തുടങ്ങിയ മത്സ്യ മാർക്കറ്റുകളിലാണ് വലിയ കണ്ടെയ്‌നർ ലോറികളിൽ രാസപദാർത്ഥങ്ങൾ ചേർത്ത മത്സ്യം വില്പനയ്ക്കെത്തിക്കുന്നത്. കർണാടക, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മത്സ്യങ്ങളിൽ വ്യാപകമായ നിലയിൽ രാസ വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് മത്സ്യ വിപണന മേഖലയിൽ ഉള്ളവർ തന്നെ പറയുന്നു. നേരത്തേ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിലെ ചില്ലറ മത്സ്യ വ്യാപാരികളിൽ നിന്നു മത്സ്യങ്ങളുടെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ലാബുകളിൽ മികച്ച സംവിധാനമില്ലാത്തത് പരിശോധനാഫലം അവ്യക്തമാക്കി.

ചേർക്കുന്നത്
മത്സ്യം കേടുവരാതെ സൂക്ഷിക്കാൻ ഐസിനൊപ്പം ചേർത്താണ് ഫോർമാലിനും ക്ലോറിൻ ഡൈഓക്‌സൈഡും ഉപയോഗിക്കുന്നത്
മത്സ്യം ചീയുന്ന മണം ഒഴിവാക്കാനാണ് ഫോർമാലിൻ ഉപയോഗിക്കുന്നത്
 മത്സ്യത്തിന് നല്ല തിളക്കമുണ്ടാക്കാനാണ് ക്ലോറിൻ ഡൈ ഓക്‌സൈഡ് ചേർക്കുന്നത്
ഉടൻ പിടിച്ച മത്സ്യമെന്ന വ്യാജേനയാണ് മാർക്കറ്റുകളിലെത്തുന്നത്

രോഗം പരത്തുന്നു
ഫോർമാലിൻ ചെറിയ തോതിൽ പോലും ഉളളിൽ ചെന്നാൽ ഉദരരോഗവും കാൻസറും
ക്ലോറിൻ ഡൈ ഓക്‌സൈഡ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കും
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ