17 കാരിയെ വെട്ടിപരിക്കേൽപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും
July 14, 2017, 11:25 pm
തിരുവനന്തപുരം : പ്രേമാഭ്യർത്ഥന നിരസിച്ചതിന് പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതി കഴക്കൂട്ടം മേനംകുളം കാർമൽ ആശ്രമത്തിന് സമീപം മണക്കാട്ടുവിളാകം സ്വദേശി മാടൻ ശശി എന്ന ശശിയെ കോടതി ഏഴു വർഷം കഠിനതടവിനും ഒന്നരലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.

രണ്ടു കുട്ടികളുടെ പിതാവായ പ്രതി ട്യൂഷൻ പഠിക്കാൻ പോകുന്ന പെൺകുട്ടിയെ പുറകെ നടന്ന് ശല്യം ചെയ്തിരുന്നു. പ്രതിയുടെ നിരന്തരമുള്ള പ്രേമാഭ്യർത്ഥന നിരസിച്ച പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകി. പരാതി നൽകിയ വിരോധത്തിൽ അടുത്ത ദിവസം ട്യൂഷനുപോയ പെൺകുട്ടിയെയാണ് ഇയാൾവഴിയിൽ തടഞ്ഞ് ആക്രമിച്ചത്. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

2007ൽ അസിസ്റ്റന്റ് കമ്മിഷണർ എ.പ്രമോദ് കുമാറാണ് പ്രതിക്കെതിരെ കുറ്റപത്രം നൽകിയത്. കോടതി വിധിച്ച പിഴ തുകയായ ഒന്നര ലക്ഷം രൂപ പ്രതി കെട്ടിവയ്ക്കുകയാണെങ്കിൽ ആക്രമണത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ