Saturday, 22 July 2017 8.19 AM IST
അതിക്രമങ്ങൾ പുറംലോകം അറിയാതെ പോകുന്നു : സംഗീതാ വിശ്വനാഥൻ
July 17, 2017, 1:42 am
വർക്കല: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള പീഡനങ്ങളുടെ എൺപത് ശതമാനത്തോളം പുറംലോകം അറിയാതെ പോവുകയാണെന്നും ഈ സ്ഥിതിവിശേഷം അത്യന്തം ആപത്കരമാണെന്നും എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാവിശ്വനാഥൻ പറഞ്ഞു. കേരളകൗമുദിയും എസ്.എൻ.ഡി.പി ശിവഗിരി യൂണിയൻ വനിതാസംഘവും സംയുക്തമായി സംഘടിപ്പിച്ച അമ്മ അറിയാൻ - സ്ത്രീ സുരക്ഷാ സെമിനാർ ശിവഗിരി ശ്രീനാരായണ കോളേജ് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്ത്രീകൾക്ക് സംരക്ഷണം നൽകുവാൻ ഒട്ടനവധി നിയമങ്ങളുണ്ടെങ്കിലും സാധാരണക്കാരായ സ്ത്രീകൾക്ക് ദുരനുഭവങ്ങളുണ്ടായാൽ നീതി ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുമുളളത്. പെൺകുട്ടികൾ അവരറിയാതെ ചതിക്കുഴികളിൽ വീണുപോവുകയാണ്. ഇത്തരം ദുരവസ്ഥയിൽ നിന്ന് അവരെ സംരക്ഷിക്കുവാനുളള ചുമതല അമ്മമാർക്കുളളതാണ്. കുട്ടികളിലെ ചെറിയ ഭാവവ്യത്യാസങ്ങൾപോലും തിരിച്ചറിഞ്ഞ് അവർ ഏതൊക്കെ വലകകളിലാണ് അകപ്പെട്ട് പോകുന്നതെന്ന് തിരിച്ചറിയാൻ അമ്മമാർക്ക് കഴിയണം. ബന്ധങ്ങളുടെ വിലയും മൂല്യവും മക്കൾക്ക് അമ്മമാർ പകർന്ന് നൽകണം. ഇപ്പോൾ കുടുംബ ബന്ധങ്ങൾ പോലും ഷെയർ ചെയ്യുന്നത് വാട്ട്സാപ്പിലൂടെയാമെന്നും അവർ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം ശിവഗിരി യൂണിയൻ വനിതാസംഘം പ്രസിഡന്റ് രാധാബാബു അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ചീഫ് സർക്കുലേഷൻ മാനേജർ ജി.അനിൽകുമാർ ആമുഖപ്രഭാഷണം നടത്തി. സർക്കുലേഷൻ മാനേജർ എസ്.വിക്രമൻ, അസിസ്റ്റന്റ് മാനേജർ എസ്.പ്രദീപ്, ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, പ്രസിഡന്റ് കല്ലമ്പലം നകുലൻ, ഡയറക്ടർ ബോർഡംഗം ശശിധരൻ, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ രാഹുൽ ആർ.എസ് എന്നിവർ സംസാരിച്ചു. വനിതാസംഘം സെക്രട്ടറി സീമ സ്വാഗതവും വർക്കല ലേഖകൻ സജീവ്ഗോപാലൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: കേരളകൗമുദിയും എസ്.എൻ.ഡി.പി ശിവഗിരി യൂണിയൻ വനിതാസംഘവും സംയുക്തമായി സംഘടിപ്പിച്ച അമ്മഅറിയാൻ - സ്ത്രീ സുരക്ഷാ സെമിനാർ ശിവഗിരി ശ്രീനാരായണ കോളേജ് ആഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാവിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു.



കേരളകൗമുദിയും എസ്.എൻ.ഡി.പി ശിവഗിരി യൂണിയൻ വനിതാസംഘവും സംയുക്തമായി സംഘടിപ്പിച്ച അമ്മഅറിയാൻ - സ്ത്രീ സുരക്ഷാ സെമിനാർ ശിവഗിരി ശ്രീനാരായണ കോളേജ് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാവിശ്വനാഥ് സംസാരിക്കുന്നു.

cr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ