Saturday, 22 July 2017 8.18 AM IST
ധൈര്യം കൈവിടാതെ പെൺകുട്ടി
July 17, 2017, 11:53 am
തിരുവനന്തപുരം: തന്നെ ഉപദ്രവിക്കാനാണ് ഓട്ടോറിക്ഷ ഡ്രൈവർ ശ്രമിക്കുന്നതെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി ഓട്ടോ പേട്ട ജംഗ്ഷനിൽ എത്തിയതും കൺട്രോൾ റൂമിലേക്ക് വിളിച്ചു വിവരം പറഞ്ഞു. സന്ദേശം ലഭിച്ചത് പേട്ട പൊലീസ് ഇൻസ്പെക്ടർ എസ്. എം. റിയാസിന്. പേട്ട സ്റ്റേഷനിലുണ്ടായിരുന്ന അദ്ദേഹം ഉടൻ ജീപ്പിൽ പാലത്തിന് സമീപത്തേക്ക് പാഞ്ഞു. പേട്ട ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് അനിൽകുമാർ പെൺകുട്ടിയുമായി കുതിച്ചുപാഞ്ഞ ഓട്ടോറിക്ഷയെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് പെൺകുട്ടി ആനയറ മേൽപ്പാലത്തിൽ വച്ച് വാഹനത്തിൽ നിന്ന് എടുത്ത് ചാടിയത്. പെൺകുട്ടിയുടെ ഒരു പല്ല് ഇളകിയതായി ഡോക്ടർമാർ അറിയിച്ചു. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞന്റെ മകളാണ് പെൺകുട്ടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ