Saturday, 22 July 2017 8.18 AM IST
സ്വാശ്രയ മെഡിക്കൽ ഫീസ്:സർക്കാർ സാധാരണക്കാരെ വഞ്ചിച്ചു:ചെന്നിത്തല
July 17, 2017, 5:24 pm
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് നിശ്ചയിച്ചതിൽ സർക്കാർ പാവപ്പെട്ടവരെയും സാധാരണക്കാരെയും വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഫീസിൽ നക്കാപ്പിച്ച കുറവുവരുത്തുക മാത്രമാണ് സർക്കാർ ചെയ്തതെന്നും മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. രണ്ട് നിമിഷം കൊണ്ട് പാകം ചെയ്തനൂഡിൽസ് എന്നാണ് സ്വാശ്രയ ഓർഡിനൻസിനെ ഹൈക്കോടതി വിമർശിച്ചത്.സർക്കാരിനുള്ള തിരിച്ചടിയാണ് കോടതിയുടെ വിമർശനം.യാതൊരു അവധാനതയും ഇല്ലാതെയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.എം.ബി.ബി.എസിനുള്ള ഫീസിൽ 50,000 രൂപയുടെ കുറവുവരുത്തിയപ്പോൾ ദന്തൽകോഴ്സിന് ഫീസ് കൂട്ടി.ഇത് അംഗീകരിക്കാൻ കഴിയില്ല.പാവങ്ങൾക്ക് ഈ വർദ്ധന താങ്ങാൻ ആവാത്തതിനാൽ അവർക്ക് സർക്കാർ സ്കോളർഷിപ്പ് നൽകണം.അല്ലെങ്കിൽ പഠിക്കാനുള്ള പാവപ്പെട്ട കുട്ടികളുടെ അവസരമാവും നഷ്ടമാവുക. നഴ്സുമാരുടെ സമരം കഴിയുന്നത്ര വേഗത്തിൽ ഒത്തുതീർപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് താൻ ആവശ്യപ്പെട്ടിട്ടുണ്ട്.വ്യാഴാഴ്ച നടക്കുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരിക്കയാണ്. റേഷൻകടകളിലൂടെയുള്ള മണ്ണെണ്ണ വിതരണം നിർത്തിവച്ച നടപടി ഉടൻ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികൾ അടക്കമുള്ളവരെ ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ